soundcloud

Friday, 7 June 2019

ഷിംലയെ അറിയാം മലയോര തീവണ്ടിയാത്രയിൽ

മലമുകളിലെ സ്വര്‍ഗ്ഗം അതാണ് ശരിക്കും പറഞ്ഞാൽ ഷിംല.
മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുന്ന മരങ്ങളും ചെടികളും... ഒന്നു ചെരിഞ്ഞാല്‍ താഴെയുള്ള നിലയില്ലാത്ത കൊക്കയിലേക്ക് വീണുപോകുമോ എന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള വഴികള്‍... കൂകിപ്പാഞ്ഞ് തീവണ്ടി പോകുമ്പോള്‍ പോലും തൊട്ടടുത്തുകൂടി ഒന്നും സംഭവിക്കാത്തതുപോലെ നടന്നു നീങ്ങുന്ന ഗ്രാമീണര്‍...മലനിരകളും കാടുകളും എല്ലാം ചേര്‍ന്ന ഒരു സുന്ദര ഭൂമി...
 


ഏതോ സിനിമയിലെ രംഗങ്ങള്‍ പോലെയോ കണ്ടു മറന്ന സ്വപ്നങ്ങള്‍ പോലെയാ തോന്നിയാലും തെറ്റില്ല. അത്രയധികം ഭംഗിയാണ് ഇതിനുള്ളത്. സംഭവം എന്താണെന്ന് മനസ്സിലായോ... മലയോര പട്ടണങ്ങളായ കല്‍ക്കയെയും ഷിംലയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപാതയിലെ കാഴ്ചകളാണിത്.മലമുകളില്‍ പ്രകൃതി ഒരുക്കിയിക്കുന്ന ഭംഗി ആസ്വദിക്കാന്‍ ഒരുക്കിയിരിക്കുന്ന കല്‍ക്ക-ഷിംല റെയില്‍പാതയുടെ വിശേഷങ്ങള്‍...
ഉത്തരേന്ത്യയിലെ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. സ്വാതന്ത്ര്യത്തിനു മുന്‍പ് ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഷിംല ആയിരുന്നു ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനം. ബ്രിട്ടീഷ് രാജിനു കീഴില്‍ ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനം ഷിംല ആയിരുന്നുവല്ലോ. കൂടാതെ ബ്രിട്ടീഷ് ആര്‍മിയുടെ ഹെഡ് ക്വാര്‍ട്ടേവ്‌സും ഇവിടെ തന്നെയയായിരുന്നു.

2007 ലാണ് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ഇതിനെ പൈതൃക കേന്ദ്രമാക്കി പ്രഖ്യാപിക്കുനന്ത്. അതേ വര്‍ഷം തന്നെ യുനസ്‌കോയുടെ സമിതി ഇവിടെ എത്തുകയും പരിശോധനകള്‍ നടത്തുകയും ചെയ്തു. പിന്നീട് 2008 ലാണ് ഇവിടം യുനസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുന്നത്.കൂകിപ്പാഞ്ഞ് തീവണ്ടി പോകുമ്പോള്‍ പോലും തൊട്ടടുത്തുകൂടി ഒന്നും സംഭവിക്കാത്തതുപോലെ നടന്നു നീങ്ങുന്ന ഗ്രാമീണര്‍...മലനിരകളും കാടുകളും എല്ലാം ചേര്‍ന്ന ഒരു സുന്ദര ഭൂമി...മലയോര പട്ടണങ്ങളായ കല്‍ക്കയെയും ഷിംലയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപാതയിലെ കാഴ്ചകളാണിത്. 


മലമുകളിലെ തീവണ്ടിപാത 
ഹരിയാനയിലെയും ഹിമാചല്‍ പ്രദേശിലെയും രണ്ടു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ 1898 ല്‍ ആരംഭിച്ച റെയില്‍വേ റൂട്ടാണ് കല്‍ക്ക-ഷിംല റെയില്‍വേ എന്നറിയപ്പെടുന്നത്. 96 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ഈ പാത ഉത്തരേന്ത്യയിലെ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. രണ്ടടി ആറിഞ്ച് വീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന നാരോ ഗേജ് പാളമാണ് ഈ കല്‍ക്ക-ഷിംല റെയില്‍വേ റൂട്ടിന്റെ പ്രത്യേകത. റെയില്‍വേ ലൈനില്‍ രണ്ട് പാളങ്ങള്‍ തമ്മിലുള്ള അകലത്തെയാണ് ഗേജ് എന്നു പറയുന്നത്. നാരോ ഗേജില്‍ ആണ് പാളങ്ങള്‍ തമ്മില്‍ ഏറ്റവും കുറവ് അകലമുള്ളത്. കല്‍ക്ക-ഷിംല റെയില്‍വേയില്‍ 762 മില്ലീമീറ്ററാണ് ഇതിനുള്ളത്

.
 
സഞ്ചാരികളെ ഏറെ കൊതിപ്പിക്കുന്ന , പ്രകൃതി ഭംഗി തുളുമ്പി നില്‍ക്കുന്ന അതിമനോഹരമായ സ്ഥലങ്ങളിലൂടെയാണ് ഈ ട്രെയിന്‍ കടന്നു പോകുന്നത്. കല്‍ക്ക, തക്‌സാല്‍, ധരംപൂര്‍,ബരോങ്, സോലാന്‍, കമ്ടാഘട്ട്,സമ്മര്‍ഹില്‍സ്, ഷിംല തുടങ്ങിയവയാണ് ഈ പാതയിലെ പ്രധാന പോയന്റുകള്‍. ഹിമാചലിലെ ഒട്ടേറെ മനോഹരങ്ങളായ സ്ഥലങ്ങള്‍ ഈ യാത്ര വഴി കാണാന്‍ സാധിക്കും.സഞ്ചാരികളുടെ സാഹസിക സ്ഥലമായ ഇവിടം പ്രേതത്തെ കാണാനായി വരുന്നവരുടെ സങ്കേതമാണ്. ഷിംലയില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ തുരങ്കം നശിക്കാനായെങ്കിലും ഇവിടെ എത്തുന്ന ആളുകളുടെ എണ്ണത്തിന് കുറവൊന്നുമില്ല.


 

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിൽ സന്ദർശനം നടത്തും.


 രാഹുല്‍ ഗാന്ധി ഇന്ന് വയനാട് ജില്ലയില്‍ പര്യടനം നടത്തും. മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാനെത്തിയ രാഹുല്‍ ഗാന്ധി ഇന്ന് കല്‍പ്പറ്റയിലെ കലക്ട്രേറ്റില്‍ എം പീസ് ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച ശേഷം കല്‍പ്പറ്റ ടൌണിലും അദ്ദേഹം പൊതുപരിപാടിയില്‍ സംബന്ധിക്കും.
തുടര്‍ന്ന് കമ്പളക്കാട്, പനമരം, മാനന്തവാടി, പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലും രാഹുല്‍ വോട്ടര്‍മാരെ നേരില്‍ കാണും. ജില്ലയിലെങ്ങും കനത്ത എസ്.പി.ജി സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനിടെ മണ്ഡലത്തില്‍ 15 ഇടങ്ങളിലാണ് രാഹുലിന്റെ പൊതുപരിപാടികള്‍.

News@09 PM

എം.പിമാരുടെ വാര്‍ഷിക ശമ്പളം അന്‍പത് ലക്ഷത്തിലധികം

എം.പിമാരുടെ അടിസ്ഥാന ശമ്പളം 1,00,000 അമ്പതിനായിരം ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പ്രതിമാസ ശമ്പളം ധനകാര്യ ബില്ല് വഴി പുതുക്കിയത്. ശമ്പളത്തിനു പുറമേ പരിഷ്‌കരിച്ച നിരക്കനുസരിച്ച് എം.പിമാര്‍ക്ക് 45,000 രൂപ മുതല്‍ 70,000 രൂപ വരെ മണ്ഡല അലവന്‍സും, സെക്രട്ടറിമാരുടെ ചെലവിനായി 60,000 രൂപ വരെയും ലഭിക്കുമായിരുന്നു. 
രാഷ്ട്രപതിയുടെ മാസശമ്പളം അഞ്ചു ലക്ഷം രൂപയാണ്.  ഇതിനൊപ്പം രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവരുടെ ശമ്പളവും പുതുക്കിയിരുന്നു. പ്രതിമാസ പെന്‍ഷന്‍ 20,000 രൂപയില്‍ നിന്ന് 25,000 ആയും ഉയര്‍ത്തുകയും ചെയ്തിരുന്നു. ഉപരാഷ്ട്രപതിക്ക് നാല് ലക്ഷവും സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് 3.5 ലക്ഷവുമാണ് മാസ ശമ്പളം. ഒന്നരലക്ഷം, യഥാക്രമം 1.25 ലക്ഷം, 1.1 ലക്ഷം എന്നിങ്ങനെയായിരുന്നു പുതുക്കുന്നതിന് മുന്നേയുള്ള ഇവരുടെ ശമ്പളം.

ദുബായിൽ ബസ് അപകടം റേഡിയോ റിപ്പോർട്ട്

ദുബായിൽ ബസ് അപകടം . മരിച്ചത് അച്ഛനും മകനുമടക്കം ആറു മലയാളികൾ.

ഇന്നലെ വൈകിട്ട് യുഎഇ സമയം 5.40 നാണ് ഷെയ്ഖ് സായിദ് റോഡിൽ റാഷിദിയ എക്സിറ്റിനു സമീപം മസ്ക്കറ്റിൽ നിന്നും ദുബായിലേക്കു വന്ന ബസാണ് അപകടത്തിൽപെട്ടത്. 


ബസിനു പ്രവേശനമില്ലാത്ത റോഡിൽ ഹൈറ്റ് ബാരിയറിലിടിച്ചായിരുന്നു അപകടം. മരിച്ച പതിനേഴു പേരിൽ പത്തുപേർ ഇന്ത്യക്കാരാണ്. 31 പേരായിരുന്നു ബസിലുണ്ടായിരുന്നത് 
വാഹനാപകടത്തിൽ അച്ഛനും മകനും അടക്കം ആറു മലയാളികള്‍ ഉള്‍പെടെ പതിനേഴു പേർ മരിച്ചു. തലശ്ശേരി സ്വദേശിയായഅച്ഛൻ ഉമ്മർ, മകൻ നബീൽ, തിരുവനന്തപുരം സ്വദേശി ദീപകുമാർ, തൃശൂർ  സ്വദേശി ജമാലുദീൻ, വാസുദേവൻ, തിലകൻ എന്നിവരെ  തിരിച്ചറിഞ്ഞു...റേഡിയോ വാർത്തകൾ ഇനി യൂട്യൂബിലൂടെ കേൾക്കാം

ഇന്നത്തെ 05 :00 PM റേഡിയോ വാർത്ത കേൾക്കാൻ

5ജി ഇന്റര്‍നെറ്റ് സംവിധാനം നിലവില്‍ വന്നു

ബ്രിട്ടീഷ് അധിവേഗ ഇന്റര്‍നെറ്റ് സംവിധാനം നിലവില്‍ വന്നു. ബ്രിട്ടീഷ് മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരായ ഇ.ഇ യാണ് യു.കെയില്‍ 5 ജി നെറ്റ്‍വര്‍ക്ക് അവതരിപ്പിച്ചത്. 5 ജി നെറ്റ്‍വര്‍ക്ക് പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കുമെന്ന് കഴിഞ്ഞയാഴ്ചയാണ് ഇ.ഇ പ്രഖ്യാപിച്ചത്. ബെല്‍ഫാസ്റ്റ്, ബര്‍മിങ്ഹാം, കാര്‍ഡിഫ്, എഡിന്‍ബര്‍ഗ്, ലണ്ടന്‍, മാഞ്ചസ്റ്റര്‍ ഉള്‍പ്പെടെയുള്ള അ‍ഞ്ച് നഗരങ്ങളിലാണ് തുടക്കത്തില്‍ 5 ജി ലഭ്യമാകുക. സെക്കന്റില്‍ 700 മെഗാബൈറ്റാണ് 5 ജിയുടെ വേഗത.


ചൈനീസ് ടെലികോം കമ്പനിയായ വാവെയാണ് ഇ.ഇയ്ക്ക് വേണ്ട 5 ജി സാങ്കേതിക സഹായം നല്‍കുന്നത്. എന്നാല്‍ വാവെയുടെ ആദ്യ 5ജി സ്മാര്‍ട്ട് ഫോണായ മേറ്റ് 20 എക്സില്‍ 5 ജി സംവിധാനം ലഭിക്കില്ല. വാവെയ്ക്ക് മേല്‍ അമേരിക്കയുടെ നിരോധനം നിലനില്‍ക്കുന്നിതിനാലാണ് ഈ നടപടിയെന്നാണ് നിഗമനം. അതേസമയം, യൂറോപ്പിലെ മുന്‍നിര ടെലികോം സ്ഥാപനമായ വോഡഫോണ്‍ നാളെ യു.കെയില്‍ 5ജി സേവനം ആരംഭിക്കും.
എന്നാല്‍ വോഡഫോണും വാവെ ഫോണുകളില്‍ 5ജി ലഭ്യമാക്കില്ല. വാവെയുടെയും എറിക്സന്റെയും സാങ്കേതിക വിദ്യകളാണ് വോഡഫോണും 5 ജിക്കായി ഉപയോഗിക്കുന്നത്. വാവെയ്ക്ക് മേലുള്ള ചാരവൃത്തി ആരോപണം പാശ്ചാത്യ വിപണികളില്‍ വാവെയക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയത്.

അറബിക്കടലിൽ ന്യൂനമർദത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം

ജൂൺ ഒൻപതോടുകൂടി കേരള-കർണാടക തീരത്തോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന് അനുയോജ്യമായ ഘടകങ്ങൾ അറബിക്കടലിലും അന്തരീക്ഷത്തിലും രൂപപ്പെട്ട് കൊണ്ടിരിക്കുന്നതിനാൽ അടുത്ത 48 മണിക്കൂറിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഈ സാഹചര്യത്തിൽ മൽസ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം. ജൂൺ ആറിന് തെക്ക് പടിഞ്ഞാറൻ  അറബിക്കടൽ, കർണാടക, ഗോവൻ തീരങ്ങളോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 -45 കിലോമീറ്റർ വേഗതയിൽ കാറ്റ്  വീശാൻ സാധ്യതയുണ്ട്. ജൂൺ ഏഴിന് തെക്ക് പടിഞ്ഞാറൻ  അറബിക്കടലിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. എട്ടിന് തെക്ക് പടിഞ്ഞാറ് അറബിക്കടൽ, തെക്ക് കിഴക്ക് അറബിക്കടൽ അതിനോട് ചേർന്നുള്ള മാലിദ്വീപ് കൊമ്മോറിയൻ, കേരള തീരങ്ങളിൽ മണിക്കൂറിൽ 35-45  കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

ൻപതിന് തെക്ക് പടിഞ്ഞാറ് അറബിക്കടൽ, മധ്യ തെക്ക് കിഴക്ക് അറബിക്കടൽ, കേരള-കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിൽ കാറ്റ്  വീശാൻ സാധ്യതയുണ്ട്. പത്തിന് തെക്ക് പടിഞ്ഞാറൻ  അറബിക്കടൽ,  മധ്യ-കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 -45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മേൽപറഞ്ഞ ദിവസങ്ങളിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച മേഖലകളിൽ മത്‌സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.


റേഡിയോ വാർത്തകൾ ഇനി യൂട്യൂബിലൂടെ കേൾക്കാം

ഇന്നത്തെ 02 :00 PM റേഡിയോ വാർത്ത കേൾക്കാൻ