തെക്കന്‍ ഖത്തറിലെ പാതകളുടെ വികസന ജോലികള്‍ക്ക് അഷ്ഗാല്‍ തുടക്കം കുറിച്ചു. 60 കോടി റിയാല്‍ ചെലവില്‍ 9 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ വക്ര മെയിന്‍ റോഡിന്റെ വികസനമാണ് ആദ്യഘട്ടത്തില്‍. ജി-റിങ് റോഡിലെ എയര്‍പോര്‍ട്ട് ഇന്റര്‍ചേഞ്ചില്‍ തുടങ്ങി ദോഹ അതിവേഗ പാതയിലെ വാബ് ബിഹൈര്‍ ഇന്റര്‍ സെക്ഷന്‍ വരെയാണു വികസിപ്പിക്കുന്നത്.
നിലവില്‍ ഇരു വശത്തും രണ്ടുവരിയേ ഉള്ളൂ. പണി പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ നിന്നു ദോഹയിലേക്കുള്ള യാത്രാസമയത്തില്‍ ഗണ്യമായ കുറവുണ്ടാകും. വികസനപദ്ധതിയുടെ ഭാഗമായി നിലവിലുള്ള 3 റൗണ്ട് എബൗട്ടുകള്‍ സിഗ്‌നല്‍ നിയന്ത്രിത ഇന്റര്‍ സെക്ഷനുകളാക്കും. പുതിയ ഒരു ഇന്റര്‍ സെക്ഷന്‍ നിര്‍മിക്കുന്നുമുണ്ട്. ഇരു വശങ്ങളിലേക്കും തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കുന്ന അടിപ്പാതയും പദ്ധതിയുടെ ഭാഗമാണ്. ഇതിനുപുറമെ എയര്‍പോര്‍ട്ട് ഇന്റര്‍ചേഞ്ചില്‍ നിന്നു റാസ് ബു ഫോണ്ടാസ് മെട്രോ സ്റ്റേഷന്‍ വരെ 6.1 കിമീ നീളത്തില്‍ നടപ്പാതയും സൈക്കിള്‍ ട്രാക്കും നിര്‍മിക്കും