കേന്ദ്ര സംഗീതനാടക അക്കാദമിയുടെ കീഴിലുള്ള കൂടിയാട്ടകേന്ദ്രം, നാട്യധർമി എന്ന പേരിൽ തൃശ്ശൂരിൽ സംഘടിപ്പിക്കുന്ന കൂടിയാട്ടം ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും. സംഗീത നാടക അക്കാദമിയിലെ ബ്ലാക്ക് ബോക്സ് തിയേറ്ററിലാണ് പരിപാടി. ഏഴിന് സമാപിക്കും.
ഞായറാഴ്ച ഒമ്പതിന് കലാമണ്ഡലം ധനരാജനും സംഘവും അവതരിപ്പിക്കുന്ന മിഴാവ് മേളത്തോടെ ഉത്സവം തുടങ്ങും. 10-ന് കലാമണ്ഡലം ശിവൻ നമ്പൂതിരിയുടെ സോദാഹരണ പ്രഭാഷണം. രണ്ടിന് മാർഗി സജീവ് നാരായണ ചാക്യാരുടെ പ്രബന്ധക്കൂത്ത്, 3.30-ന് കലാമണ്ഡലം ശൈലജയുടെ നങ്ങ്യാർകൂത്ത്. വൈകീട്ട് അഞ്ചിന് കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ കൂടിയാട്ടം ഉത്സവം ഉദ്ഘാടനം ചെയ്യും. ഡോ. കെ.ജി. പൗലോസ് അധ്യക്ഷനാവും. വൈകീട്ട് ആറിന് ആലുവ നേപഥ്യ അവതരിപ്പിക്കുന്ന മായാസീതാങ്കം കൂടിയാട്ടം.
തിങ്കളാഴ്ച ഒമ്പതിന് കലാമണ്ഡലം ഹരിഹരൻ നയിക്കുന്ന മിഴാവ് തായമ്പക. 10-ന് കലാമണ്ഡലം രാമചാക്യാരുടെ സോദാഹരണ പ്രഭാഷണം. രണ്ടിന് ടി.ആർ. സരിതയുടെ നങ്ങ്യാർകൂത്ത്. വൈകീട്ട് അഞ്ചിന് അമ്മന്നൂർ മാധവച്ചാക്യാരെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനം. ആറിന് അമ്മന്നൂർ ചാച്ചുച്ചാക്യാർ സ്മാരക ഗുരുകുലം അവതരിപ്പിക്കുന്ന കൂടിയാട്ടം.
ചൊവ്വാഴ്ച ഒമ്പതിന് പി.കെ. ഹരീഷ്‌കുമാർ നയിക്കുന്ന മിഴാവ് തായമ്പക. 10-ന് അമ്മന്നൂർ കുട്ടൻ ചാക്യാരുടെ സോദാഹരണപ്രഭാഷണം. രണ്ടിന് മാർഗി മധു ചാക്യാരുടെ പ്രബന്ധക്കൂത്ത്. വൈകീട്ട് ആറിന് മാണി മാധവ ചാക്യാർ സ്മാരക ഗുരുകുലം അവതരിപ്പിക്കുന്ന കൂടിയാട്ടം.
ബുധനാഴ്ച ഒമ്പതിന് മിഴാവ്-ഇടയ്ക്ക തായമ്പക. 10-ന് കലാമണ്ഡലം ഗിരിജാദേവിയുടെ സോദാഹരണ പ്രഭാഷണം. 11.30-ന് ഉഷാ നങ്ങ്യാരുടെ സോദാഹരണ പ്രഭാഷണം. രണ്ടിന് ഡോ. ഇന്ദു ജി.യുടെ നങ്ങ്യാർകൂത്ത്. അഞ്ചിന് പി.കെ.ജി. നമ്പ്യാരുടെ പ്രബന്ധക്കൂത്ത്. ആറിന് പൈങ്കുളം രാമചാക്യാർ സ്മാരക കലാപീഠത്തിന്റെ കൂടിയാട്ടം. വ്യാഴാഴ്ച ഒമ്പതിന് കലാമണ്ഡലം രാജീവ് നയിക്കുന്ന മിഴാവ് പഞ്ചാരി മേളം. 10-ന് പി.കെ. നാരായണൻ നമ്പ്യാരുടെ സോദാഹരണ പ്രഭാഷണം. രണ്ടിന് കലാമണ്ഡലം പ്രസന്നയുടെ നങ്ങ്യാർകൂത്ത്. ആറിന് തിരുവനന്തപുരം മാർഗി അവതരിപ്പിക്കുന്ന ശൂർപ്പണാങ്കം കൂടിയാട്ടം.
ഡോ. ഏറ്റുമാനൂർ കണ്ണനാണ് കൂടിയാട്ടം ഉത്സവത്തിന്റെ പ്രോജക്ട് ഡയറക്ടർ