Friday, February 8, 2019

ഇരുചക്രവാഹനത്തില്‍ രണ്ടുപേരില്‍ കൂടുതല്‍ പാടില്ലെന്ന മുന്നറിയിപ്പുമായി കേരളാ പോലീസ്

വാഹനാപകടങ്ങള്‍ പ്രധാനമായും ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. ഇത്തരം വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇരുചക്ര വാഹനത്തില്‍ രണ്ടുപേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ലയെന്ന് പോലീസ് പറയുന്നു. യാത്രയില്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ഉപയോഗിക്കുക, അമിത വേഗത ഒഴിവാക്കുക,വാഹനം ഓടിക്കുമ്ബോള്‍ പിന്നിലൂടെ വരുന്ന വാഹനങ്ങള്‍ കാണുന്നതിന് തിരിഞ്ഞുനോക്കാതെ ഇരുവശത്തുള്ള കണ്ണാടിയില്‍ നോക്കി പിന്‍ഭാഗം വീക്ഷിക്കുക തുടങ്ങിയ മുന്നറിയിപ്പുകള്‍ പോലീസ് കുറിപ്പിലൂടെ മുന്നോട്ട് വെയ്ക്കുന്നു.  വളര്‍ന്നുവരുന്ന തലമുറ ഗതാഗത സംസ്‌കാരമുള്ളവരായിത്തീരുകയും ഡ്രൈവര്‍മാര്‍ അവരുടെ ഡ്രൈവിംഗ് രീതിയില്‍ ശരിയായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ അപകടരഹിതമായ ഒരു റോഡ് സംസ്‌കാരം നമുക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയും. അതിന് ഓരോരുത്തരുടേയും ആത്മാര്‍ത്ഥമായ പരിശ്രമം കൂടിയേ കഴിയൂവെന്ന് പോലീസ് കുറിച്ചു.