Friday, February 8, 2019

ആന്‍ ഇന്‍റര്‍നാഷനല്‍ ലോക്കല്‍ സ്റ്റോറി’ പ്രദര്‍ശനത്തിനൊരുങ്ങി

നടന്‍ ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആന്‍ ഇന്‍റര്‍നാഷനല്‍ ലോക്കല്‍ സ്റ്റോറി’ ഈ മാസം തീയേറ്ററുകളിലെത്തും. ഫുള്‍ ടൈം കോമഡി എന്‍റര്‍ടൈനറായിട്ടാണ് ചിത്രം ഇറങ്ങുന്നത്. രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിജു കുട്ടന്‍, ദീപക് പറമ്ബോല്‍, മനോജ് കെ.ജയന്‍, ടിനി ടോം, ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, സലീംകുമാര്‍, കുഞ്ചന്‍, സുരേഷ് കൃഷ്ണ, ജാഫര്‍ ഇടുക്കി, അബു സലീം, മാല പാര്‍വ്വതി, ശോഭ നന്ദലാല്‍, സുരഭി സന്തോഷ് മമിത ബൈജു, രേഷ്മ തുടങ്ങി വമ്ബന്‍ താരനിരയാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രഞ്ജിത്, എബെന്‍, സജീഷ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗോപി സുന്ദര്‍, നാദിര്‍ഷ, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം ആല്‍ബിന്‍ ആന്‍റണി. എം ഷിജിത്, ഷഹീര്‍ ഷാന്‍ എന്നിവര്‍ സംയുക്തമായി എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കലാസംഘം ഫിലിംസ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നു.