Wednesday, April 10, 2019

ദുബായിൽ വിമാനത്താവളത്തിൽ മാറ്റം

ഇന്ത്യയിലേക്ക് ദുബായില്‍ നിന്ന് പുറപ്പെടുന്ന ഫ്ലെദുബായ് പുറപ്പെടുന്ന വിമാനത്താലവളത്തില്‍ മാറ്റം വരുത്തുന്നു. നിലവില്‍ ദുബായ് അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ നിന്നാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടിരുന്ന വിമാനങ്ങള്‍ പുറപ്പെട്ടിരുന്നത്. 

എന്നാല്‍ ഈ വരുന്ന ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെ അതില്‍ മാറ്റം വരുന്നതായാണ് ഫ്ലെദുബായ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഈ തീയതികളില്‍ വിമാനങ്ങള്‍ പുറപ്പെടുക .

ജബേല്‍ അലിയിലെ അല്‍ മക്തൂം അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ നിന്നായിരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ദുബായ് അന്തര്‍ദ്ദേശീയ വിമാനത്താവളത്തിലെ തെക്കന്‍ വിമാന പാത പുതുക്കിപണിയുന്നതിന്‍റെ ഭാഗമായി അടക്കുന്നതിന്‍റെ ഭാഗമായാണ് പുറപ്പെടുന്ന വിമാത്താവളത്തില്‍ കമ്ബനി മാറ്റം വരുത്തുന്നത്.

ഇന്ത്യ അടക്കമുളള ഏതാനും രാജ്യങ്ങളിലെ 42 ഇടങ്ങളിലേക്ക് പുറപ്പെടുന്ന വിമാനങ്ങളാണ് ഈ തീയതികളില്‍ . ജബേല്‍ അലിയിലെ അല്‍ മുക്തം അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ നിന്ന് യാത്രതിരിക്കുക.