Friday, June 7, 2019

അറബിക്കടലിൽ ന്യൂനമർദത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം

ജൂൺ ഒൻപതോടുകൂടി കേരള-കർണാടക തീരത്തോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന് അനുയോജ്യമായ ഘടകങ്ങൾ അറബിക്കടലിലും അന്തരീക്ഷത്തിലും രൂപപ്പെട്ട് കൊണ്ടിരിക്കുന്നതിനാൽ അടുത്ത 48 മണിക്കൂറിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.



ഈ സാഹചര്യത്തിൽ മൽസ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം. ജൂൺ ആറിന് തെക്ക് പടിഞ്ഞാറൻ  അറബിക്കടൽ, കർണാടക, ഗോവൻ തീരങ്ങളോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 -45 കിലോമീറ്റർ വേഗതയിൽ കാറ്റ്  വീശാൻ സാധ്യതയുണ്ട്. ജൂൺ ഏഴിന് തെക്ക് പടിഞ്ഞാറൻ  അറബിക്കടലിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. എട്ടിന് തെക്ക് പടിഞ്ഞാറ് അറബിക്കടൽ, തെക്ക് കിഴക്ക് അറബിക്കടൽ അതിനോട് ചേർന്നുള്ള മാലിദ്വീപ് കൊമ്മോറിയൻ, കേരള തീരങ്ങളിൽ മണിക്കൂറിൽ 35-45  കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

ൻപതിന് തെക്ക് പടിഞ്ഞാറ് അറബിക്കടൽ, മധ്യ തെക്ക് കിഴക്ക് അറബിക്കടൽ, കേരള-കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിൽ കാറ്റ്  വീശാൻ സാധ്യതയുണ്ട്. പത്തിന് തെക്ക് പടിഞ്ഞാറൻ  അറബിക്കടൽ,  മധ്യ-കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 -45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മേൽപറഞ്ഞ ദിവസങ്ങളിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച മേഖലകളിൽ മത്‌സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.