Friday, September 27, 2019


ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ന​വ​രാ​ത്രി ഉ​ത്സ​വം തീ​രു​ന്ന​തോ​ടെ മൂ​ന്നു​മാ​സം നീ​ളു​ന്ന ഉ​ത്സ​വ​ങ്ങ​ളു​ടെ പ​ര​ന്പ​ര​യ്ക്കു തു​ട​ക്ക​മാ​കും.
അ​ല്പ​ശി ഉ​ത്സ​വം, മാ​ര്‍​ക​ഴി ക​ള​ഭം, ആ​റു​വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ ന​ട​ക്കു​ന്ന മു​റ​ജ​പം, സ്വ​ര്‍​ഗ​വാ​തി​ല്‍ ഏ​കാ​ദ​ശി, മ​ക​ര​ശീ​വേ​ലി​ക്ക് മു​ന്പു​ള്ള ല​ക്ഷ​ദീ​പം തു​ട​ങ്ങി മൂ​ന്നു​മാ​സ​ത്തോ​ളം ക്ഷേ​ത്രം ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ല്‍ മു​ഴു​കും.
മു​റ​ജ​പ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ന് ക്ഷേ​ത്ര​ഗോ​പു​ര​വും പ​ത്മ​തീ​ര്‍​ഥ​ക്ക​ര​യും ദീ​പ​പ്ര​ഭ​യി​ലാ​കും. ഒ​ക്ടോ​ബ​ര്‍ 26 നാ​ണ് അ​ല്പ​ശി ഉ​ത്സ​വ​ത്തി​ന്‍റെ കൊ​ടി​യേ​റ്റ്.ന​വം​ബ​ര്‍ 21 ന് ​മു​റ​ജ​പം ആ​രം​ഭി​ക്കും. എ​ട്ടു ദി​വ​സം വീ​ത​മു​ള്ള ഏ​ഴു വേ​ദ​ജ​പ​ങ്ങ​ള്‍ ചേ​ര്‍​ന്ന​താ​ണ് ഒ​രു മു​റ​ജ​പം. 56 ദി​വ​സ​ത്തെ മു​റ​ജ​പ​ത്തി​ന് ശേ​ഷം 2020 ജ​നു​വ​രി 15 ന് ​ന​ട​ക്കു​ന്ന ല​ക്ഷ​ദീ​പ​ത്തോ​ടെ ഉ​ത്സ​വ​ങ്ങ​ളു​ടെ പ​ര​ന്പ​ര അ​വ​സാ​നി​ക്കും.
ഒ​ക്ടോ​ബ​ര്‍ 20ന് ​ഉ​ത്സ​വ​ത്തി​നു​ള്ള മു​ള​യി​ടാ​ന്‍ മ​ണ്ണു​നീ​ര്‍​കോ​ര​ല്‍. 25ന് ​ബ്ര​ഹ്മ​ക​ല​ശം. 26ന് ​കൊ​ടി​യേ​റ്റ്. ന​വം​ബ​ര്‍ ര​ണ്ടി​ന് രാ​ത്രി എ​ട്ടി​ന് വ​ലി​യ​കാ​ണി​ക്ക. മൂ​ന്നി​ന് രാ​ത്രി പ​ള്ളി​വേ​ട്ട.
നാ​ലി​ന് വൈ​കു​ന്നേ​രം ആ​റാ​ട്ട്. അ​ഞ്ചി​ന് ആ​റാ​ട്ടു​ക​ല​ശ​ത്തോ​ടു കൂ​ടി അ​ല്പ​ശി ഉ​ത്സ​വം സ​മാ​പി​ക്കും. വേ​ദ​പ​ണ്ഡി​ത​ന്മാ​രാ​ണ് മു​റ​ജ​പ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ദി​വ​സ​വും രാ​വി​ലെ 6.30 മു​ത​ല്‍ എ​ട്ടു വ​രെ ഋ​ക് യ​ജു​ര്‍ സാ​മ​വേ​ദ​ങ്ങ​ള്‍ ജ​പി​ക്കും. വേ​ദ​പ​ണ്ഡി​ത​രെ​ല്ലാം ക്ഷേ​ത്ര​ത​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്മ​തീ​ര്‍​ഥ​ത്തി​ലാ​ണ് ജ​ല​ജ​പം ന​ട​ത്തു​ന്ന​ത്.
2014ലാ​യി​രു​ന്നു ക​ഴി​ഞ്ഞ മു​റ​ജ​പം. ഇ​ക്കു​റി ന​വം​ബ​ര്‍ 21ന് ​ഒ​ന്നാം​മു​റ​ജ​പം തു​ട​ങ്ങും. രാ​ത്രി സിം​ഹാ​സ​ന വാ​ഹ​ന​ത്തി​ല്‍ പൊ​ന്നും​ശീ​വേ​ലി. 28ന് ​ആ​ദ്യ​മു​റ അ​വ​സാ​നി​ക്കും.
29ന് ​തു​ട​ങ്ങു​ന്ന ര​ണ്ടാം മു​റ​ജ​പം ഡി​സം​ബ​ര്‍ ആ​റി​നും, ഏ​ഴി​ന് തു​ട​ങ്ങു​ന്ന മൂ​ന്നാം​മു​റ​ജ​പം 14നും 15​ന് തു​ട​ങ്ങു​ന്ന നാ​ലാം മു​റ​ജ​പം 22നും, 23​ന് തു​ട​ങ്ങു​ന്ന അ​ഞ്ചാം മു​റ​ജ​പം 30നും ​അ​വ​സാ​നി​ക്കും. ഡി​സം​ബ​ര്‍ 31ന് ​തു​ട​ങ്ങു​ന്ന ആ​റാം മു​റ​ജ​പം 2020 ജ​നു​വ​രി ഏ​ഴി​ന് സ​മാ​പി​ക്കും. എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന​ത്തെ ഏ​ഴാം മു​റ​ജ​പം 15ന് ​അ​വ​സാ​നി​ക്കും.
ഉ​ത്ത​രാ​യ​ന ആ​രം​ഭ​വും മ​ക​രം ഒ​ന്നും ചേ​ര്‍​ന്ന 15 നാ​ണ് ല​ക്ഷ​ദീ​പം. രാ​ത്രി മ​ക​ര​ശീ​വേ​ലി ഉ​ണ്ടാ​യി​രി​ക്കും.
മു​റ​ജ​പ​ത്തി​ന്‍റെ ഓ​രോ മു​റ​യും അ​വ​സാ​നി​ക്കു​ന്ന ദി​വ​സം രാ​ത്രി ക്ഷേ​ത്ര​ത്തി​ല്‍ വി​വി​ധ വാ​ഹ​ന​ങ്ങ​ളി​ല്‍ പൊ​ന്നും ശീ​വേ​ലി ഉ​ണ്ടാ​യി​രി​ക്കും.
ജ​നു​വ​രി ആ​റി​ന് ക്ഷേ​ത്ര​ത്തി​ല്‍ സ്വ​ര്‍​ഗ​വാ​തി​ല്‍ ഏ​കാ​ദ​ശി ഉ​ത്സ​വം ന​ട​ക്കും. ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന മാ​ര്‍​ക​ഴി ക​ള​ഭം മു​റ​ജ​പം അ​വ​സാ​നി​ക്കു​ന്ന 15 വ​രെ ന​ട​ക്കും.