പ്ലാസ്റ്റിക് പരിശോധന കര്‍ശനമായതോടെ കാരി ബാഗുകള്‍ കളം വിട്ടു. പകരക്കാരന്‍ വിപണിയില്‍.
ബയോ പ്ലാസ്‌റ്റോ ബാഗ് എന്ന പേരില്‍ ശ്രീപെരുമ്ബത്തൂരില്‍ നിര്‍മിക്കുന്ന പ്രകൃതിയോടിണങ്ങുന്നകവറുകളാണു കേരളത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നത്.
കവറില്‍ ക്യു.ആര്‍ കോഡ് ഉണ്ട്.425 രൂപയാണ് കിലോയുടെ വില. 110 കവറുകളാണ് ഒരു കിലോ.വ്യാപാരികള്‍ക്കു ഒരു കവറിനു നാലു രൂപയോളം ചെലവു വരുന്നതിനാല്‍ ബേക്കറിയുംസ്റ്റേഷനറി സ്ഥാപനങ്ങളുംവ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.