ഉപയോക്താക്കളുടെ ഇഷ്ടാനുസരണം അലെക്‌സയുടെ പ്രതികരണങ്ങള്‍ തയ്യാറാക്കുന്നതിന് സൗകര്യമൊരുക്കി ആമസോണ്‍ അലെക്‌സ സ്‌കില്‍ ബ്ലൂപ്രിന്റ്‌സ് ഇന്ത്യയിലും. വളരെ എളുപ്പം നിങ്ങള്‍ക്കാവശ്യമുള്ള ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും അലക്‌സയില്‍ ചേര്‍ക്കനാവും. കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഇങ്ങനെ ഒരു സംവിധാനം ആമസോണ്‍ ഒരുക്കിയിരിക്കുന്നത്.
ഓരോരുത്തരുടെയും വ്യക്തിപരമായ കഴിവുകള്‍ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവെക്കുന്നതിനും അലെക്‌സ സ്‌കില്‍ ബ്ലൂപ്രിന്റ്‌സ് സഹായിക്കും. ഇത് പിന്നീട് വാട്‌സ്ആപ്പ്, ഇ മെയില്‍,സോഷ്യല്‍ മീഡിയ എന്നിവ വഴി കൈമാറുകയും ചെയ്യാം.
അലെക്‌സ സ്‌കില്‍ ബ്ലൂപ്രിന്റ്‌സ് വെബ്‌സൈറ്റായ blueprints.amazon.in എന്ന വെബ്‌സൈറ്റില്‍ നിന്നും ബ്ലൂപ്രിന്റ് ടെംപ്ലേറ്റ് ലഭിക്കും. നേരത്തെ തയ്യാറാക്കിയ കസ്റ്റമൈസേഷന്‍ ഒറ്റ ക്ലിക്കിലൂടെ തിരഞ്ഞെടുക്കാം.
ഇതിന് പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ല. ഫണ്‍ & ഗെയിംസ്, അറിവ്വ്, വീട്, കഥ പറയല്‍ എന്നീ വിഭാഗങ്ങളിലായി 30 ടെംപ്ലേറ്റുകളാണ് അലെക്‌സ സ്‌കില്‍ ബ്ലൂപ്രിന്റ്‌സില്‍ ഉള്ളത്. കപ്പിള്‍ ക്വിസ്, ലോകത്തിലെ ഏറ്റവും നല്ല ഡാഡി, ഏറ്റവും നല്ല അമ്മ, ഫാമിലി തമാശകള്‍ തുടങ്ങിയവയാണ് ഫണ്‍ & ഗെയിംസ് വിഭാഗത്തിലുള്ളത്. ക്വിസ്, ക്വിസ് കേള്‍ക്കല്‍ എന്നിവയാണ് അറിവ് വിഭാഗത്തിലുള്ളത്.