വിസ്മയകാഴ്ചകളുമായി രാജ്യത്തിന്റെ കരുത്ത് വിളിച്ചോതി 70ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഡല്‍ഹിയില്‍ പ്രൗഢഗംഭീര തുടക്കം. വിവിധ സംസ്ഥാനങ്ങളുടെ ഫ്ളോട്ടുകളും സേനാ വിഭാഗങ്ങളുടെ കരുത്തും വിളിച്ചോതുന്ന പരേഡും കാഴ്ച്ചക്കാരുടെ മനംകുളിര്‍പ്പിക്കുന്നതാണ്.ദേശീയ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ഉള്ളപ്പോള്‍ എല്ലാവരും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. രാവിലെ ഒന്‍പതിന് ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും അടക്കമുള്ളവര്‍ പങ്കെടുത്തു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയാണ് മുഖ്യാതിഥി.
ഇന്ത്യയുടെ സുപ്രധാന ആയുദ്ധങ്ങള്‍ പരേഡില്‍ പ്രദര്‍ശിപ്പിച്ചു. അമേരിക്കയില്‍ നിന്നും അടുത്തിടെ വാങ്ങിയ എം777 എടു ഹൊവിസ്റ്റര്‍ പീരങ്കിയടക്കം ഇതിലൂണ്ടായിരുന്നു. ജയ് ചൗക്കില്‍ നിന്നും രാവിലെ 9.50ന് തുടങ്ങുന്ന റിപ്പബ്ലിക്ക് ദിന പരേഡ് രാജ്പഥ്, തിലക് മാര്‍ഗ, ബഹാദുര്‍ ഷാ സഫര്‍ മാര്‍ഗ് വഴി ചെങ്കോട്ടയിലേക്ക് നീങ്ങി. 90 മിനിട്ട് നീണ്ടു നിന്ന പരേഡില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാപനങ്ങളുടെയും 22 നിശ്ചലദൃശ്യമാണ് അണിനിരന്നത്.
രാജ്യത്തിന്റെ സൈനീക ശക്തി വിളിച്ചോതുന്ന ആയുധങ്ങളുടെ പ്രദര്‍ശനം, വിവിധ സേനാവിഭാഗങ്ങളുടെ മാര്‍ച്ച്, കലാരൂപങ്ങള്‍ എന്നിവ പരേഡിന് ആവേശം പകരും. ഭീകരാക്രമണഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഏകദേശം 25,000 സൈനീകരുടെ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്