Saturday, January 19, 2019

തൃശ്ശൂരിൽ അന്താരാഷ്ട്ര നാടകോത്സവത്തിനു ഞായറാഴ്ച അരങ്ങുണരും

പ്രളയാനന്തരം നടക്കുന്ന ആദ്യ ഇറ്റ്ഫോക്കിന്റെ കെട്ടിലും മട്ടിലുമെല്ലാം ഇക്കുറി മാറ്റങ്ങളേറെയാണ് . 

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവമായ ' ഇറ്റ്ഫോക്കിന്റെ പതിനൊന്നാം പതിപ്പിന് അരങ്ങുണരാൻ മണിക്കൂറുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്


നൂറ്റാണ്ടിന്റെ പ്രളയത്തിനു ശേഷം ഒരാലോചനയ്ക്ക് വിധേയമായി കൊണ്ടാണ് ഇത്തവണ ഇറ്റ്ഫോക്ക് രംഗത്തെത്തുന്നത് . അതുകൊണ്ടുതന്നെ പതിവ് രീതികളിലെല്ലാം ഇക്കുറി പ്രകടമായ മാറ്റങ്ങളും ദൃശ്യമാകും