ലോകത്തെ ഭീമൻ ക്ലോക്കുമായി ആമസോൺ തലവൻ ജെഫ് ബെസോസ്. നിർമ്മാണം പുരോഗമിക്കുന്ന തന്റെ സ്വപ്നഘടികരത്തിന്റെ, വിശേഷങ്ങൾ സാമൂഹിക മാധ്യമമായ ട്വിറ്ററിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.
സുദീർഘമായ ചിന്തയുടെ പ്രതീകമായാണ് ഈ ഘടികാരം ഭിഭാവനം ചെയ്തിരിക്കുന്നത്. ഘടികാരത്തിന്റെ ഒരു സൂചി വർഷത്തിലൊരിക്കലും, മറ്റൊരു സൂചി നൂറുവർഷം കൂടുമ്പോഴുമാണ് ചലിക്കുക🍄.പതിനായിരം വർഷം കൂടുമ്പോഴുമാണ് ഈ ക്ലോക്കിന്റെ പെൻഡുലമടിക്കുക.
500 അടിയാണ് വലുപ്പം. പടിഞ്ഞാറൻ ടെക്‌സാസിലെ സിയെറ ഡിയാബ്ലോ മലനിരകൾക്കിടയിലാണ് ഈ വിചിത്ര ക്ലോക്കിന്റെ സ്ഥാനം. മലനിരകളുടെ ഉള്ളിൽ അഞ്ചുമുറി വലുപ്പമുള്ള അറയിലാണ് ഈ ക്ലോക്ക് സൂക്ഷിക്കുക. 2011-ലാണ് ജെഫ് ഇതിന്റെ പ്രവർത്തനങ്ങളിൽ സജീവമായത്. ഏതാണ്ട് 27 കോടി രൂപയാണ് ഇതുവരെയുള്ള നിർമ്മാണ ചെലവ്. ഭൂമിയുടെ താപചക്രങ്ങളുടെ ശക്തിയിലാകും ഇതു പ്രവർത്തിക്കുക. ടൈറ്റാനിയം, തുരുമ്പ് പിടിക്കാത്ത ഉരുക്ക്, സെറാമിക് എന്നിവ ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം.
വീഡിയോ കാണാം 👇
Youtube