നീരജ് മാധവും സഹോദരൻ നവനീതും സംവിധാനരംഗത്തേക്ക്
സംവിധായകനാകാൻ മോഹിച്ച് ഒടുവിൽ അഭിനയത്തിലേക്ക് ചുവടുവച്ചയാളാണ് യുവനടൻ നീരജ് മാധവ്. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായകനായും നീരജെത്തി. ഇപ്പോഴിത സംവിധാന രംഗത്തേക്ക് കടക്കുകയാണ് നീരജും സഹോദരൻ നവനീതും. ഈ വർഷം തന്നെ പുതിയ ചിത്രം പുറത്തിറക്കുവാനുള്ള തയാറെടുപ്പിലാണ് ഇരുവരും. നീരജ് തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് വാർത്ത പുറത്തുവിട്ടത്.
കുറെ നാളുകളായി നീരജിന്‍റെ മനസിലുണ്ടായിരുന്ന കഥാതന്തുവാണ് ഈ കൊച്ചുസിനിമയ്ക്ക് ആധാരമെന്ന് നവനീത് പറയുന്നു. സംഗീതം, ആക്ഷൻ എന്നിവയ്ക്ക് പ്രാധാന്യം നൽകിയിട്ടുള്ള ചിത്രമായിരിക്കുമെന്നും വിഡിയോയിൽ പറയുന്നു.
വീഡികാണാം 👇
https://www.instagram.com/p/BsiRdnNlfkE/?utm_source=ig_web_copy_link