Sunday, January 13, 2019

പ്രേക്ഷകന് പൂര്‍ണ്ണസ്വാതന്ത്ര്യം : 130 രൂപയ്ക്ക് തെരഞ്ഞെടുക്കാവുന്ന 100 ചാനലുകളില്‍ പേ ചാനലുകളും

130 രൂപയ്ക്ക് ഉപയോക്താവിന് തെരഞ്ഞെടുക്കാവുന്ന 100 ചാനലുകളില്‍ പേ ചാനലുകളും ഉള്‍പ്പെടുമെന്ന് ട്രായി . ഏര്‍പ്പെടുത്തിയ പുതിയ ചട്ടങ്ങള്‍ സംബന്ധിച്ച് ഉയര്‍ന്നു വന്ന ആശയക്കുഴപ്പങ്ങള്‍ക്ക് വ്യക്തതവരുത്തി ട്രായി വാര്‍ത്താക്കുറിപ്പ്‌ പുറത്തിറക്കി . ഇതോടെ 100 ചാനലുകള്‍ ലഭിക്കുന്ന 130 രൂപയുടെ ബസില്‍ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പോലും പേ ചാനലുകളും ഇതില്‍ ഉള്‍പ്പെടുത്താനുള്ള അവസരം ലഭിക്കും .

നിര്‍ദ്ധിഷ്ട എണ്ണം ചാനലുകള്‍ തിരഞ്ഞെടുക്കുവാന്‍ പ്രേക്ഷകന് പൂര്‍ണ്ണമായ സ്വാതന്ത്ര്യം അനുവദിച്ചതായി ട്രായിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു . ഇത് വഴി പേ ചാനല്‍ , അലാര്‍കാര്‍ട്ടെ , ബൊക്കെ എന്നിങ്ങനെയുള്ള രൂപത്തില്‍ പട്ടികയിലുള്‍പ്പെട്ട ചാനലുകളില്‍ നിന്നും 100 എണ്ണം തിരഞ്ഞെടുക്കാന്‍ സാധിക്കും . 20 രൂപ അധികം നല്‍കിയാല്‍ 25 ചാനലുകള്‍ കൂടി തെരഞ്ഞെടുക്കാനുള്ള അവസരം പ്രേക്ഷന് ലഭിക്കുന്നതാണ് .
അലാര്‍ക്കാട്ടെ വിഭാഗത്തിലെ ചാനലുകള്‍ കാണുന്നതിനു ഈടാക്കുന്ന നിരക്ക് സമര്‍പ്പിക്കാന്‍ ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ക്ക് ജനുവരി 31 വരെ സമയം ട്രായ് അനുവദിച്ചു . ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്താണ് സമയം നീട്ടി നല്‍കിയിരിക്കുന്നത് . അതെ സമയം ഒന്നിലധികം ചാനലുകള്‍ക്ക് പ്രത്യേക വില നിശ്ചയിച്ച് പരസ്യം ചെയ്യുന്നത് പ്രേക്ഷകതാത്പര്യത്തിന് വിരുദ്ധമാണെന്ന് ട്രായ് വ്യക്തമാക്കി .