സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാന്‍ റെഗുലേറ്ററി കമ്മിഷനില്‍ ധാരണ. സര്‍ക്കാര്‍ അനുമതി ലഭിച്ചതോട് കൂടെയാണ് നിരക്ക വര്‍ധനവ് തീരുമാനമാകുന്നത്. എന്നാല്‍ എത്ര ശതമാനം വര്‍ധനവ് വേണമെന്ന് കാര്യത്തില്‍ തീരുമാനമായിട്ടില്ല. പുതിയ നിരക്ക് ഈ മാസം 18ന് പ്രഖ്യാപിക്കും.
ഈ വര്‍ഷവും അടുത്തവര്‍ഷവും 10 ശതമാനവും 2020-21ല്‍ ഏഴുശതമാനവും ഉയര്‍ന്ന നിരക്കാണ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുളളത്. ഇതുസംബന്ധിച്ച് കമ്മിഷനില്‍ ചര്‍ച്ച തുടരുകയാണ്. എന്നാല്‍, വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടയത്രയും വര്‍ധന അനുവദിക്കാനിടയില്ല.
അടുത്ത നാലുവര്‍ഷം കൊണ്ട് രണ്ട് തവണയായി ഏഴായിരം കോടിയുടെ അധികവരുമാനം ലഭിക്കുന്ന വിധത്തില്‍ നിരക്ക് കൂട്ടണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉപയോഗിച്ചാലും ഇല്ലെങ്കിലും നല്‍കേണ്ട ഫിക്സഡ് ചാര്‍ജും കൂട്ടുന്നത് ഉള്‍പ്പെടെയാണിത്. നേരത്തെ കമ്മീഷന്‍ നടത്തിയ സര്‍വേയില്‍ നിരക്ക് കൂട്ടുന്നതിനെ ഉപഭോക്താക്കള്‍ എതിര്‍ത്തിരുന്നു.