01Feb 2019
20
കുട്ടികള്‍ക്ക് പുകയില വിരുദ്ധ ബോധവത്‌ക്കരണം നടത്തുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ പോലീസ്, എക്‌സൈസ് എന്നിവയുടെ നേതൃത്വത്തില്‌ഡ കര്‍ശന പരിശോധന ഉറപ്പാക്കുമെന്ന് ജില്ലാ കളക്‌ടര്‍ ടി.വി അനുപമയുടെ അധ്യക്ഷതയില്‍ കളക്‌ടറുടെ ചേംബറില്‍ ചേര്‍ന്ന കോപ്‌റ്റ ജില്ലാതല അവലോകനയോഗത്തില്‍ തീരുമാനമായി. നഗര, ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകളില്‍ പരിശോധന നടത്തി ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്താന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കും. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്കും മാതാപിതാക്കള്‍ക്കും ബോധവത്‌ക്കരണം നടത്തും. സിറ്റി – റൂറല്‍ പോലീസ്, ആരോഗ്യ വിഭാഗം, വിദ്യാഭ്യാസ വകുപ്പ് എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടാണ് ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തുക. വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും പിടിഎ മീറ്റിങ് ചേര്‍ന്ന് രക്ഷിതാക്കളുമായി അധ്യാപകര്‍ ആശയവിനിമയം നടത്തണം.
നഗര പ്രദേശങ്ങളിലെ സ്‌കൂളുകളുടെ പരിസരങ്ങളിലും പഞ്ചായത്തുതലത്തിലുമുള്ള കടകളില്‍ ഇടയ്‌ക്കിടെ പരിശോധന നടത്തി ലഹരി വസ്‌തുക്കളുടെ വില്‌പന ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാകളക്‌ടര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. തൃശൂരിലെ മരുന്നുകടകളില്‍ ലഹരിമരുന്നുകളുടെ വില്‌പനയ്‌ക്ക് നിയന്ത്രണം വരുത്താനും വനിതകളില്‍ ലഹരി ബോധവത്‌ക്കരണ പരിപാടി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഡിഎംഒ കെ.ജെ റീന, ട്ടി ഡിഎംഒ ബേബി ലക്ഷ്‌മി, ബിന്ദു തോമസ് എന്നിവരും മറ്റ് വകുപ്പുതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.