മുസന്തം, ബുറൈമി, അല്‍ ദാഹിറ, അല്‍ ദാഖലിയ, ബാത്തിനയുടെ തെക്കും വടക്കും പ്രദേശം, ഷറഖിയ്യയുടെ തെക്കും വടക്കും പ്രദേശം, മസ്കത്ത് പ്രവിശ്യ തുടങ്ങിയ സ്ഥലങ്ങളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളത്.
ഏപ്രില്‍ 12 വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 14 ഞായറാഴ്ച വരെ ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ ന്യൂനമര്‍ദ്ദ സമ്മര്‍ദ്ദം മൂലം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ PACA പുറത്തിറക്കിയ സര്‍ക്കുലറിലൂടെ മുന്നറിയിപ്പ് നല്‍കി.