ആപ്പിള്‍ തോട്ടങ്ങളും ആപ്രിക്കോട്ട്- വാള്‍നട്ട് മരങ്ങളും നിറഞ്ഞ സ്വര്‍ഗതുല്യമായ ഭൂമി ഹിമാചല്‍പ്രദേശിലെ സാംഗ്ല. കിന്നൗര്‍ ജില്ലയില്‍ ബാസ്പ താഴ്വരയിലായി സ്ഥിതി ചെയ്യുന്ന സാംഗ്ല ആപ്പിള്‍ തോട്ടങ്ങളും ആപ്രിക്കോട്ട്- വാള്‍നട്ട് മരങ്ങളും നിറഞ്ഞ് നില്‍ക്കുന്ന സ്വര്‍ഗതുല്യമായ ഇടമാണ്.
1989 വരെ ഈ പ്രദേശം സന്ദര്‍ശിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നുമുള്ള പ്രത്യേക അനുമതി ആവശ്യമായിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണിത് എന്നതായിരുന്നു കാരണം. പിന്നീട് ടൂറിസം വികസനത്തിന്റെ ഭാഗമായി ആ നിയമം എടുത്തു മാറ്റി. ചിത്കുല്‍, കര്‍ച്ചം, ബട്‌സേരി തുടങ്ങിയ സ്ഥലങ്ങള്‍ ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.
വിമാനമാര്‍ഗ്ഗം വരുന്നവര്‍ക്ക് 223 km അകലെയുള്ള ഷിംല എയര്‍പോര്‍ട്ടിലോ 244 km അകലെയുള്ള ഭുന്തര്‍ എയര്‍പോര്‍ട്ടിലോ വന്നിറങ്ങാം. ഇവ താരതമ്യേന ചെറിയ എയര്‍പോര്‍ട്ടുകള്‍ ആയതിനാല്‍ ഇവിടെ നിന്നുള്ള ഗതാഗത സൗകര്യങ്ങള്‍ അത്ര മികച്ചതായിരിക്കും എന്ന് ഉറപ്പു പറയാനാവില്ലെന്ന് മാത്രം.ഷിംല റെയില്‍വേ സ്റ്റേഷനാണ് സാംഗ്ലയ്ക്ക് ഏറ്റവും അടുത്തുള്ളത്. ഇത് എല്ലാ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും ഇങ്ങോട്ടേക്ക് ട്രെയിനുകള്‍ പുറപ്പെടുന്നുണ്ട്. ഇവിടെ നിന്നും സാംഗ്ലയിലേക്ക് ബസ് സര്‍വീസ് ലഭ്യമാണ്.
വി