Wednesday, October 16, 2019

വികസന കുതിപ്പിൽ കേരളം; യാഥാർഥ്യമാകാനൊരുങ്ങി വാട്ടര്‍ മെട്രോയും.


കൊച്ചി മെട്രോ റെയിൽ യാഥാർഥ്യമാകുന്നതിനു പിന്നാലെ വാട്ടർ മെട്രോയും യാഥാർഥ്യമാകുന്നു. പദ്ധതിക്ക് പാരിസ്ഥിതിക തീരദേശ പരിപാലന നിയമ അനുമതി ലഭിച്ചു.78 കിലോമീറ്ററിലായി 747 കോടി രൂപയുടെ പദ്ധതിയാണ് വാട്ടര്‍ മെട്രോ. 15 ജലപാതകളിൽ 38 സ്റ്റേഷനുകൾ ഉള്ള പദ്ധതി യാഥാർഥ്യമാവുന്നതോടെ കൊച്ചിയുടെ ഉപനഗരപ്രദേശമാകെ ബന്ധിപ്പിക്കപ്പെടും.
കെഎംആർഎൽ ആണ് ജലമെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ബോട്ടുകൾ കൊച്ചിൻ ഷിപ്പ് യർഡ് ആണ് നിർമിക്കുന്നത്. അതുകൊണ്ട് തന്നെ തന്നെ പൂർണ്ണമായും കൊച്ചിയുടെ സ്വന്തം സ്വപ്ന പദ്ധതിയാണിത്.വളരുന്ന കൊച്ചിയുടെ ഗതാഗത സംവിധാനങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദവും ജനസൗഹാര്‍ദവും ആധുനികവുമാക്കുന്നതിന്‍റെ ഭാഗമായി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റെം സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. സൈക്കിൾ മുതൽ വിമാനം വരെ കൊച്ചിയുടെ പൊതുഗതാഗതത്തിന്‍റെ ഭാഗമാകുന്ന വിപുലമായ പദ്ധതിയാണ് ഇത്.ഊര്‍ജ സംരക്ഷണത്തിനും സുരക്ഷയ്‌ക്കും പ്രാധാന്യം നല്‍കുന്ന പരിസ്ഥിതി സൗഹൃദ ബോട്ടുകളാണ്‌ വാട്ടര്‍ മെട്രോ സര്‍വീസിന്‌ വിഭാവനം ചെയ്‌തിരിക്കുന്നത്‌. ബോട്ടുകള്‍ നിര്‍മിക്കാന്‍ കൊച്ചി കപ്പല്‍ശാലയ്‌ക്ക്‌ ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞു. 78 കിലോമീറ്ററാണ്‌ ആകെ ദൈര്‍ഘ്യം. 15 വ്യത്യസ്‌ത പാതകളിലായി 38 സ്‌റ്റേഷനുകളുണ്ട്‌. 747.28 കോടി രൂപയാണ്‌ അനുവദിച്ചിരിക്കുന്നത്‌.