Wednesday, October 16, 2019

ഡിസംബര്‍ ഒന്നു മുതല്‍ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലും ഫാസ്ടാഗ് സംവിധാനം നിലവില്‍ വരും.


ഡല്‍ഹി: മുന്‍ തീരുമാനം അനുസരിച്ച്‌ ഡിസംബര്‍ ഒന്നുമുതല്‍ രാജ്യത്തെ എല്ലാ ടോള്‍പ്ലാസകളിലും ടോള്‍ പിരിവ് ഫാസ്ടാഗ് സംവിധാനം വഴിയാകും. എല്ലാ ടോള്‍ പ്ലാസകളിലും ഫാസ്ടാഗ് സെന്‍സറുകള്‍ സ്ഥാപിക്കണമെന്ന് ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി.
ഏറെ നേരം കാത്തിരുന്ന് ടോൾ പ്ലാസകളിൽ പണം അടയ്ക്കാനുള്ള നീണ്ട നിര ഒഴിവാക്കി ഡിജിറ്റൽ പണ ഇടപാട് വഴി ടോൾ അടയ്ക്കുന്ന സംവിധാനമാണ് ഫാസാഗ് . ഒരു പ്രീപെയ്ഡ് അക്കൗണ്ട് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനം വഴി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവർത്തനം . ഇതുവഴി ടോൾ പ്ലാസകളിൽ വാഹനം നിർത്താതെ തന്നെ പണം അടച്ച് കടന്നുപോകാനാകും . ആവശ്യത്തിനുള്ള തുക നേരത്തെ റീചാർജ് ചെയ്ത് വയ്ക്കണം . 100 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഫാസാഗിൽ റീചാർജ് ചെയ്യാം .