Tuesday, October 23, 2018

ലോകത്തെ ഏറ്റവും വലിയ റബ്ബര്‍വാട്ടര്‍ പാര്‍ക്ക് നിലകൊള്ളുന്ന ഖ്യാതി ഇനി സഊദിക്ക്

കിഴക്കന്‍ സഊദിയിലെ അല്‍ഖോബാറിലാണ് ഗിന്നസ് ബുക്കില്‍ കയറിയ റബ്ബര്‍ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ വാണിജ്യ നഗരമായ അല്‍ ഖോബാര്‍ തീരത്താണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 


സഊദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന രാജ്യത്താകമാനം നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ഏറ്റവും വലിയ റബ്ബര്‍ പാര്‍ക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 

20,536 ചതുരാശ്ര മീറ്റര്‍ ചുറ്റളവില്‍ നിര്‍മ്മിച്ച വിനോദ നഗരത്തില്‍ എഴുപത്തഞ്ചിലധികം റൈഡുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സഊദി വിനോദ അതോറിറ്റിക്ക് ഒരു മാസത്തിനിടെ ലഭിക്കുന്ന മൂന്നാമത്തെ ഗിന്നസ് റെക്കോര്‍ഡാണിതെന്നു അതോറിറ്റി അറിയിച്ചു. നേരത്തെ കഴിഞ്ഞ മാസം ദേശീയ ദിനത്തില്‍ ഏതാനും ഗിന്നസ് റെക്കോര്‍ഡുകള്‍ രാജ്യം സ്വന്തമാക്കിയിരുന്നു. 

പുതുതായി ഉണ്ടാക്കിയ റബ്ബര്‍ വാട്ടര്‍ പാര്‍ക്കില്‍ ഒക്‌ടോബര്‍ പതിനൊന്നിന് ആരംഭിച്ച പരിപാടി അടുത്ത മാസം മൂന്നു വരെ തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു. സഊദി ഫെഡറേഷന്‍ ഓഫ് മറൈന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഡൈവിങ് അതോറിടിയുടെ മേല്‍നോട്ടത്തില്‍ അരങ്ങേറുന്ന എഴുപത്തഞ്ചോളം സ്‌പോര്‍ട്‌സ് പരിപാടികളില്‍ ജെറ്റ് സ്‌കിങ്, മുങ്ങല്‍, മണല്‍ പെയിന്റിംഗ്, ബീച്ച് സിനിമ എന്നിവയും ഉണ്ട്...