Monday, October 22, 2018

കാനഡയിൽ ശക്തമായ ഭൂചലനം

 കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ശക്തമായ ഭൂചലനം. 

റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 

ആളപായമോ നാശമഷ്ടമോ ഉണ്ടായതായി റിപ്പോർട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.