യുഎഇ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരുവന്തപുരത്ത് തിരിച്ചെത്തി
നവകേരള നിര്‍മിതിക്ക് വിദേശ മലയാളികളുടെ സഹായം തേടിയുള്ള യുഎഇ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം തിരിച്ചെത്തിയത്.
ഇക്കഴിഞ്ഞ 17നാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് കര്‍ശന നിയന്ത്രണമാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഉണ്ടായത്. ദുബായി ഷാര്‍ജ എന്നിവിടങ്ങളില്‍ അദ്ദേഹം മലയാളി കൂട്ടായ്മകളില്‍ പങ്കെടുത്തിരുന്നു.