Monday, October 22, 2018

കുവൈറ്റിൽ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും ഇന്ന് സാധ്യത

കുവൈറ്റിൽ രാവിലെ എട്ട് മണിയോടെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന്കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.

 കടലിൽ ഏഴടി ഉയരത്തിൽ തിരമാലകൾ ഉയരാനും സാധ്യതയുണ്ട്. അമ്പത് കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയെന്ന് മുന്നറിയിപ്പുണ്ട് . 

വാഹനയാത്രികർ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. മഴ പെയ്താൽ ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനങ്ങൾ കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ട്.രണ്ടു ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.