Monday, October 22, 2018

കൃത്രിമ ചന്ദ്രനെ നിർമിച്ചു ചൈന

തെരുവുവിളക്കുകൾക്ക് പകരം കൃത്രിമ ചന്ദ്രനെ ബഹിരാകാശത്ത് എത്തിക്കാനാണ് ചൈനയുടെ പുതിയ പദ്ധതി.

ചൈനിസ് നഗരങ്ങൾക്കും തെരുവുകൾക്കും രാത്രിയില്‍ വെളിച്ചം നല്‍കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. 2020ൽ പദ്ധതി നടപ്പിലായാൽ തെരുവു വിളക്കുകള്‍ക്കു പകരം കൃത്രിമ ചന്ദ്രന്‍ വെളിച്ചം തരുമെന്നാണ് ടിയാന്‍ ഫു ന്യൂ അരീന സയന്‍സ് സൊസൈറ്റിയുടെ തലവന്‍ വു ചുങ്‌ഫെങ് പറഞ്ഞത്.


തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ചെങ്ദു നഗരത്തിനാണു കൃത്രിമ ചന്ദ്രന്റെ ആദ്യഘട്ടത്തിലെ പ്രയോജനം ലഭിക്കുക. ഇതിനായി ഇല്ലൂമിനേഷൻ സാറ്റ്‌ലൈറ്റ് നിർമാണം തുടങ്ങി. നിലവിലെ ചന്ദ്രനെക്കാള്‍ എട്ടിരട്ടി വെളിച്ചമേകാൻ കൃത്രിമ ചന്ദ്രനു കഴിയുമെന്നാണ് അവകാശവാദം. പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോള്‍ കൃത്രിമ ചന്ദ്രന്റെ വെളിച്ചം രക്ഷാപ്രവർത്തനത്തിന് കൃത്രിമ ചന്ദ്രന്റെ പ്രകാശം ഉപയോഗിക്കാനാകുമെന്നാണ് കരുതുന്നത്.