Monday, February 18, 2019

തിരുവനന്തപുരം ഉള്‍പ്പെടെ ആറ് എയര്‍പോര്‍ട്ടുകള്‍ സ്വകാര്യമേഖലയിലേക്ക്



സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും അതോടൊപ്പം രാജ്യത്തെ അഞ്ച് പ്രധാന വിമാനത്താവളങ്ങളും സ്വകാര്യവല്‍ക്കരിക്കാനുള്ള എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ.

തിരുവനന്തപുരത്തിനു പുറമെ, ജയ്പൂര്‍, അഹ്മദാബാദ്, ലക്‌നൗ, ഗുവാഹത്തി, മംഗളൂരു എന്നീ വിമാനത്താവളങ്ങളാണ് സ്വകാര്യവല്‍ക്കരിക്കുന്നത്. ഇതിനായി എഎഐ ടെണ്ടര്‍ ക്ഷണിച്ചതു പ്രകാരം 10 കമ്പനികള്‍ 32 ബിഡ്ഡുകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. പ്രമുഖ വിമാനത്താവള നടത്തിപ്പുകാരായ ജിഎംആര്‍ ഗ്രൂപ്പും നിര്‍മാണ കമ്പനിയായ അദാനി എന്റര്‍പ്രൈസും ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ബിഡ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ബിഡ് ചെയ്ത മറ്റ് കമ്പനികള്‍ എഎംപി കാപ്പിറ്റല്‍ ഇന്‍വെസ്റ്റേഴ്‌സ് (യുകെ) ലിമിറ്റഡ്, ഇറ്റാലിയന്‍ കമ്പനിയായ ഓട്ടോസ്‌ട്രേഡ്, കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്‌സ് ലിമിറ്റഡ് (സിയാല്‍), ഐ ഇന്‍വെസ്റ്റ്‌മെന്റ്‌സ്, കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി), നാഷനല്‍ ഇന്‍വെസ്റ്റമെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എന്‍ഐഐഎഫ്), പിഎന്‍സി ഇന്‍ഫ്രാസ്ട്രക്ചര്‍, സനാ എന്റര്‍പ്രൈസസ് എന്നിവയാണ് ടെണ്ടറില്‍ പങ്കെടുത്ത മറ്റു കമ്പനികള്‍.

ജയ്പൂരിനും അഹമ്മദാബാദിനും ഏഴ് വീതം ജയ്പൂര്‍, അഹമ്മദാബാദ് വിമാനത്താവളങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ ബിഡ്ഡുകള്‍ ലഭിച്ചിരിക്കുന്നത്- ഏഴെണ്ണം വീതം. സിയാല്‍, കെഎസ്‌ഐഡിസി, സനാ എന്റര്‍പ്രൈസസ് എന്നിവ ഒഴിച്ചുള്ള എല്ലാ കമ്പനികളും ഇവയ്ക്കായി ബിഡ് നല്‍കാതിരുന്നത്. ലക്‌നോ, ഗുവാഹത്തി എന്നിവയ്ക്ക് ആറ് വീതം ബിഡ്ഡുകള്‍ ലഭിച്ചു. തിരുവനന്തപുരം, മംഗളൂരു വിമാനത്താവളങ്ങള്‍ക്ക് ലഭിച്ചത് മൂന്നു വീതം ബിഡ്ഡുകള്‍. ജിഎംആറും അദാനി എന്റര്‍പ്രൈസും രണ്ടിലും താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍, തിരുവനന്തപുരത്തിനായി കെഎസ്‌ഐഡിസിയും മംഗളൂരുവിനായി സിയാലും ബിഡ്ഡുകള്‍ നല്‍കി.
Image result for india international airport

കരാര്‍ 50 വര്‍ഷത്തേക്ക് കഴിഞ്ഞ ഡിസംബറിലാണ് രാജ്യത്തെ ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ടെണ്ടര്‍ ക്ഷണിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വിമാനത്താവളങ്ങളുടെ വികസനം സാധ്യമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനവും കരാര്‍ ഏറ്റെടുക്കുന്ന കമ്പനികളുടെ ഉത്തരവാദിത്തത്തില്‍ വരും. 50 വര്‍ഷത്തേക്കാണ് കരാര്‍ നല്‍കുന്നത്. വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി എയര്‍പോര്‍ട്ട് അതോറിറ്റി നിശ്ചിത തുക ഫീസ് നല്‍കണമെന്ന വ്യവസ്ഥയിലാണ് കരാര്‍.

ഫെബ്രുവരി 28ന് കരാര്‍ നല്‍കും കരാര്‍ നല്‍കുന്നതിന്റെ ഭാഗമായുള്ള സാങ്കേതിക ടെണ്ടറാണ് ഇപ്പോള്‍ തുറന്നത്. സാമ്പത്തിക ടെണ്ടര്‍ 25ന് തുറക്കും. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഈ മാസം 28ഓടെ കരാര്‍ നല്‍കാനാണ് എഎഐ പദ്ധതിയിട്ടിരിക്കുന്നത്. നിലവില്‍ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, കൊച്ചി എന്നീ വിമാനത്താവളങ്ങളാണ് പൂര്‍ണമായും സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍പോര്‍ട്ടുകള്‍.

കേരളത്തിനു വേണ്ടി കെഎസ്‌ഐഡിസി തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കരുതെന്നും സംസ്ഥാന സര്‍ക്കാരിനെ നടത്തിപ്പ് ചുമതല ഏല്‍പ്പിക്കണമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പലവട്ടം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കേരള സര്‍ക്കാരിന് വേണ്ടി കെഎസ്‌ഐഡിസി ബിഡി നല്‍കിയിരിക്കുന്നത്.