ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ലോഗോസാണ് പ്രണയദിനത്തോടനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചത്.
രണ്ട് വര്‍ഷം മുന്‍പ് വരെ എറണാകുളം സെന്റ് തേരാസാസ് വുമന്‍സ് കേളേജിലേക്ക് അടുത്തുള്ള ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ വരികയും പ്രണയാഭ്യാര്‍ത്ഥന നടത്തി തിരികെ പോകുകയുമായിരുന്നു പതിവ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ കോളേജ് അധികൃതരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് ഇതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഇതിനെതിരേ പ്രതിഷേധിച്ച് ഇത്തവണ റീത്തുമായി സെന്‍ര് തേരാസാസ് കോളേജിലേക്ക് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തിയത്.
പ്രണയനൈരാശ്യം സംഭവിച്ചവര്‍ക്കും തേപ്പ് കിട്ടിയവര്‍ക്കും പ്രണയമില്ലാത്തവര്‍ക്കും വേണ്ടിയാണ് തങ്ങള്‍ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
സെന്റ് തെരേസാസ് കോളേജിലേക്ക് മാകർച്ച് നടത്തിയശേഷം തിരികെ ലോ കോളേജിലെത്തിയ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.