Tuesday, September 22, 2020

സഫാരി പാർക്ക് സഞ്ചാരികൾക്കായി ഒരുങ്ങുന്നു 

ദുബായില്‍ സ​ഫാ​രി പാ​ര്‍​ക്ക്​ ഒ​ക്​​ടോ​ബ​ര്‍ അ​ഞ്ചി​ന്​ തു​റ​ക്കു​ന്നു. സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക്​ dubaisafari.ae എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക്​ ചെ​യ്യാം.
119 ഏ​ക്ക​റി​ല്‍ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പാ​ര്‍​ക്കി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന്​ പ​ക്ഷി, മൃ​ഗാ​ദി​ക​ളു​ണ്ട്. വീ​ണ്ടും തു​റ​ക്കുമ്ബോള്‍ കാ​ഴ്​​ച​ക്കാ​ര്‍​ക്ക്​ സ​സ്​​പെ​ന്‍​സൊ​രു​ക്കി കൂ​ടു​ത​ല്‍ മൃ​ഗ​ങ്ങ​ളെ എ​ത്തി​ച്ചി​ട്ടു​ണ്ട്. ആ​ഫ്രി​ക്ക​ന്‍ വി​ല്ലേ​ജ്, ഏ​ഷ്യ​ന്‍ വി​ല്ലേ​ജ്, എ​ക്​​സ്​​പ്ലോ​റ​ര്‍ വി​ല്ലേ​ജ്​ എ​ന്നി​ങ്ങ​നെ വേ​ര്‍​തി​രി​ച്ചി​രി​ക്കു​ന്ന പാ​ര്‍​ക്കി​ല്‍ അ​റേ​ബ്യ​ന്‍ ഡെ​സ​ര്‍​ട്ട്​ സ​ഫാ​രി​ക്കും അ​വ​സ​ര​മു​ണ്ട്.
രാ​വി​ലെ ഒ​മ്ബ​തു മു​ത​ല്‍ വൈ​കീ​ട്ട്​ അ​ഞ്ചു​ വ​രെ​യാ​ണ്​ പ്ര​വ​ര്‍​ത്ത​നം.



Friday, April 3, 2020

സ്ത്രീകളുടെ ജന്‍ധന്‍ അക്കൗണ്ടില്‍ വെള്ളിയാഴ്ച മുതല്‍ 500 രൂപ നിക്ഷേപിക്കും

കൊവിഡ് പാക്കേജിന്റെ ഭാഗമായി, സ്ത്രീകളുടെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ മൂന്ന് മാസത്തേക്ക് 500 രൂപ വെച്ച് നല്‍കുമെന്ന കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപനം വെള്ളിയാഴ്ച മുതല്‍ നടപ്പാക്കി തുടങ്ങും. അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം അടിസ്ഥാനമാക്കിയാണ് ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കുക.അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം പൂജ്യമോ ഒന്നോ ആണെങ്കില്‍ ഏപ്രില്‍ മുന്നിനും രണ്ടോ മൂന്നോ ആണെങ്കില്‍ ഏപ്രില്‍ നാലിനും പണം പിന്‍വലിക്കാം. നാലും അഞ്ചും ആണെങ്കില്‍ ഏപ്രില്‍ ഏഴിനും ആറും ഏഴും ആണെങ്കില്‍ ഏപ്രില്‍ 8നും എട്ടും ഒന്‍പതും ആണെങ്കില്‍ ഏപ്രില്‍ ഒന്‍പതിനും ലഭ്യമാകും. ഒമ്പതാം തിയതിക്കുശേഷം അക്കൗണ്ട് ഉടമകള്‍ക്ക് പണം പിന്‍വലിക്കാം.പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് അനുസരിച്ചാണ് കേന്ദ്രം പദ്ധതി നടപ്പിലാക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പെടുത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പണം പിന്‍വലിക്കാനായി ആളുകള്‍ കൂട്ടത്തോടെ ബാങ്കുകളില്‍ വരരുതെന്ന് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

ലോക്ക് ഡൗണ്‍ അവസാനിച്ചാലും നിയന്ത്രണങ്ങള്‍ തുടരും: പ്രധാന മന്ത്രി

കൊവിഡിനെതിരെയുള്ളത് നീണ്ട പോരാട്ടമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. യുദ്ധം തുടങ്ങിയതേയുള്ളൂ. ഒറ്റക്കെട്ടായി പോരാടണം. എല്ലാ വിശ്വാസ പ്രമാണങ്ങള്‍ക്കും മേലെയാണ് ഈ പോരാട്ടമെന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാന മന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ കാലാവധി അവസാനിച്ചാലും തെരുവുകളില്‍ സ്വതന്ത്രമായി ഇറങ്ങാനുള്ള അവസരമായി അതിനെ ആരും കാണരുത്. ലോക്ക് ഡൗണ്‍ അവസാനിച്ചാലും നിയന്ത്രണങ്ങള്‍ തുടരും. സാമൂഹിക അകലം പാലിക്കുകയാണ് നിര്‍ണായകമെന്നും പ്രധാന മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിൽ ലോക്ക് ഡൗൺ നീട്ടില്ല; പ്രധാനമന്ത്രി

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ഇന്ത്യയിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നീട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.പ്രധാനമന്ത്രി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഏപ്രിൽ 14 നു തന്നെ ലോക്ക് ഡൗൺ അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞത്

ഏപ്രിൽ അഞ്ചിന് രാത്രി 9 മിനിറ്റ് വൈദ്യുതി വിളക്കുകൾ അണച്ച് ചെറു ദീപങ്ങൾ തെളിയിക്കൂ- പ്രധാനമന്ത്രി

ഏപ്രിൽ അഞ്ചിന് രാത്രി 9 മണി മുതൽ 9 മിനിറ്റ് നേരം വൈദ്യുത ലൈറ്റുകൾ അണച്ച് കൈവശമുള്ള ചെറിയ ദീപങ്ങൾ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. ടോർച്ച് ലൈറ്റോ, മൊബൈൽ ഫ്ലാഷോ, മെഴുകുതിരിയോ, ചിരാതുകളോ തെളിയിക്കണം. വീട്ടിൽ എല്ലാവരും ചേർന്ന് ബാൽക്കണിയിലോ, വാതിൽപ്പടിയിലോ ഇരുന്ന് ചെറുദീപങ്ങൾ തെളിയിക്കണം എന്നാണ് അദ്ദേഹം നിർദേശിക്കുന്നത്. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകും. ഇങ്ങനെ കൊറോണ ഭീഷണിയുടെ ഇരുട്ട് നമ്മൾ മായ്ക്കണം എന്നും അദ്ദേഹം പറഞ്ഞു.

Thursday, January 23, 2020

എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ ജില്ല എന്ന റെക്കോര്‍ഡ് തൃശ്ശൂരിന്


എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ ജില്ല എന്ന റെക്കോര്‍ഡ് ഇനി തൃശ്ശൂരിന് സ്വന്തം. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകൾക്കും ഗുണനിലവാര മേന്മയുടെ അന്താരാഷ്ട്ര സൂചികയായ ഐ എസ് ഒ – 9001 : 2015 സർട്ടിഫിക്കേഷൻ കിട്ടിക്കഴിഞ്ഞു. ഈ അഭിമാന നേട്ടത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപ തൃശൂർ ടൗൺഹാളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവഹിക്കും…

തൃശ്ശൂര്‍ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും സമ്പൂർണ ഗുണമേന്മാ പരിപാലന സംവിധാനം നടപ്പിലാക്കി മികച്ച സേവനങ്ങൾ നൽകുക, വികസന പദ്ധതികൾ സുതാര്യവും തൃപ്തികരവും സമയബന്ധിതവുമായി പൂർത്തീകരിക്കുക, പഞ്ചായത്തുകളുടെ പുരോഗതി ഉറപ്പുവരുത്തുക, ഗുണമേന്മാ ലക്ഷ്യങ്ങൾ പരിശോധിക്കുക, പഞ്ചായത്തുകളെ ജനസൗഹൃദമാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഈ നേട്ടം കൈവരിച്ചത്.

എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം എന്ന നേട്ടവും ആദ്യം കൈവരിച്ചതും തൃശൂർ ജില്ലയായിരുന്നു. മികച്ച സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ക്രമീകരിച്ചിട്ടുള്ള ഫ്രണ്ട് ഓഫീസ് സംവിധാനത്തിലൂടെ പൊതുജനസഹായം, സംശയനിവാരണം എന്നിവയ്ക്ക് ഹെൽപ് ഡെസ്‌ക്, ഫ്രണ്ട് ഓഫീസ് കിയോസ്‌ക് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ഇരിപ്പിട സൗകര്യം, ശീതീകരിച്ച മുറികൾ, കുടിവെള്ളം, ടി വി സംവിധാനങ്ങളും ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഐ എസ് ഒ നിലാവരത്തിലെത്തിയത്.
ആദ്യഘട്ടത്തിൽ 21, രണ്ടാം ഘട്ടത്തിൽ 65 എന്നിങ്ങനെയാണ് പഞ്ചായത്തുകൾ നേട്ടത്തിലെത്തിയത്.
പഴയകാല രേഖകൾ തരം തിരിച്ച് ക്രമപ്പെടുത്തി സൂക്ഷിച്ചിട്ടുള്ള റെക്കോഡ് റൂം എല്ലാ ഗ്രാമപഞ്ചായത്തിലുമുണ്ട്. നിമിഷങ്ങൾക്കുള്ളിൽ ഇതിൽ നിന്ന് ആവശ്യമുള്ള രേഖകൾ കണ്ടെത്താമെന്നതാണ് പ്രത്യേകത. കൂടാതെ എല്ലായിടത്തും വിവിധ സേവനങ്ങൾ കമ്പ്യൂട്ടർവത്ക്കരിച്ചിട്ടുണ്ട്. tax.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ വസ്തുനികുതി അടക്കാനുള്ള സംവിധാനവുമുണ്ട്. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ, ജനന – മരണ വിവാഹ സർട്ടിഫിക്കറ്റുകൾ മുതലായ ഓൺലൈൻ സർട്ടിഫിക്കറ്റുകളും പഞ്ചായത്തുകളിൽ വ്യാപകമാക്കിയിട്ടുണ്ട്.
ഇ-ഗവേണൻസിന്റെ ഭാഗമായി സാമൂഹ്യസുരക്ഷാ പെൻഷൻ, കെട്ടിട നിർമാണ പെർമിറ്റ്, വികസന പദ്ധതികൾ തയ്യാറാക്കൽ, ഭരണസമിതി യോഗങ്ങളുടെ മിനിറ്റ്സ് രേഖപ്പെടുത്തൽ, അക്കൗണ്ട്സ്, ജീവനക്കാര്യം എന്നിവയും കമ്പ്യൂട്ടർവത്ക്കരിച്ചു. പഞ്ചായത്തുകളിൽ നൽകിയ അപേക്ഷകളുടെ സ്ഥിതിവിവരങ്ങൾ ജനങ്ങൾക്കറിയാനായി എസ് എം എസ് സംവിധാനവും പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ എല്ലാ ഗ്രാമപഞ്ചായത്തുകളും ഹരിതചട്ടം പാലിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.


പ്ലാസ്റ്റിക് കാരി ബാഗുകൾ കളം വിട്ടു. ഇനി മുതൽ ബയോ പ്ലാസ്‌റ്റോ ബാഗുകൾ


പ്ലാസ്​റ്റിക് പരിശോധന കര്‍ശനമായതോടെ കാരി ബാഗുകള്‍ കളം വിട്ടു. പകരക്കാരന്‍ വിപണിയില്‍. 

ബയോ പ്ലാസ്​റ്റോ ബാഗ് എന്ന പേരില്‍ ശ്രീപെരുമ്ബത്തൂരില്‍ നിര്‍മിക്കുന്ന പ്രകൃതിയോടിണങ്ങുന്നകവറുകളാണു കേരളത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നത്.


കവറില്‍ ക്യു.ആര്‍ കോഡ് ഉണ്ട്.425 രൂപയാണ് കിലോയുടെ വില. 110 കവറുകളാണ് ഒരു കിലോ.വ്യാപാരികള്‍ക്കു ഒരു കവറിനു നാലു രൂപയോളം ചെലവു വരുന്നതിനാല്‍ ബേക്കറിയുംസ്​റ്റേഷനറി സ്ഥാപനങ്ങളുംവ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. 

100 രൂപ ഉണ്ടെങ്കിൽ ഇറ്റലിയിൽ ഒരു വീട് സ്വാന്തമാക്കാം


രണ്ട് കോഫിക്ക് മുടക്കുന്ന കാശുണ്ടെങ്കില്‍ ഒരു വീട് വാങ്ങാം. അതിശയിക്കേണ്ട, ഇറ്റലിയിലെ ബിസാക്കിയ നഗരത്തിലാണ് ഈ വീട്. പ്രകൃതി സൗന്ദര്യത്താല്‍ മനോഹരമായ കംപാനിയ മേഖലയിലാണ് ബിസാക്ക സ്ഥിതി ചെയ്യുന്നത്. ഇവിടെ നഗര ഭരണകൂടം ഒരു വീടിന് വിലയിട്ടിരിക്കുന്നത് ഒരു യൂറോ ആണ്. അതായത് 80 രൂപയോളം.
ഒരു യൂറോയ്ക്ക് വീട് നല്‍കുന്നതിനും ഒരു കാരണമുണ്ട്. ഇവിടെ ഒരു സ്ട്രീറ്റില്‍മാത്രം ഒഴിഞ്ഞുകിടക്കുന്നത് 90 വീടുകളാണ്.അതുപോലെ ഒരുപാട് സ്ട്രീറ്റുകള്‍. ഇവയില്‍ ഏറെയും കാലപ്പഴക്കം കൊണ്ട് ദ്രവിച്ച നിലയിലുമാണ്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ തേടി ഇവിടെയുള്ള ജനങ്ങള്‍ മറ്റു പട്ടണങ്ങളിലേക്ക് കുടിയേറിയതോടെയാണ് തെരുവോരങ്ങളിലെ ചേരികള്‍ പോലെയുള്ള ഈ വീടുകള്‍ അനാഥമായത്.

വീടുകള്‍ ഒഴിഞ്ഞുപോകുന്ന പ്രവണത വര്‍ധിച്ചതോടെ നഗരത്തിലെ ജനസംഖ്യയും ക്രമാതീതമായി കുറഞ്ഞു. ഒരുകാലത്ത് ഇവിടെ സ്ഥിരമായി ഭൂകമ്ബങ്ങളും അനുഭവപ്പെട്ടിരുന്നു. 1980കളലാണ് അവസാനമായി ഭൂകമ്ബം ഉണ്ടായത്. ഇതും വീടുവിട്ട് പോകാന്‍ പ്രദേശവാസികളെ പ്രേരിപ്പിച്ചു.തെരുവിനോട് ചേര്‍ന്ന് ചേരികള്‍ പോലെ അടുങ്ങിയിരിക്കുന്ന വീടുകള്‍ ആയതിനാല്‍ ഒരാള്‍ ഒറ്റയ്ക്കു വന്ന് താമസിക്കുന്നതിനോട് അധികൃതര്‍ക്ക് താല്‍പര്യമില്ല. കുടുംബവുമായോ കൂട്ടുകാര്‍ക്കൊപ്പമോ ബന്ധുക്കളെ കൂട്ടിയോ എത്തി കുറച്ചുവീടുകള്‍ ഒരുമിച്ച്‌ എടുക്കാനാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. പരസ്പരം അറിയാവുന്നവര്‍ ഒരുമിച്ച്‌ താമസിക്കുന്നത് സുരക്ഷിതത്വവും നല്‍കും.
വീടു വാങ്ങൂന്നതിന് ഉടമകളെ തേടി അലയേണ്ടതില്ല. വീടുകള്‍ ഇതിനകം തന്നെ അധികൃതര്‍ ഏറ്റെടുത്തു കഴിഞ്ഞു. ബിസാക്കിയ നഗരസഭയില്‍ നിന്നു തന്നെ വീടുകള്‍ വാങ്ങാം. വീട് വാങ്ങുന്നവര്‍ തന്നെ അത് അറ്റകുറ്റപ്പണി ചെയ്ത് എടുക്കണമെന്ന ഏക നിബന്ധന മാത്രമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും ബിസാക്കിയ മേയര്‍ ഫ്രാന്‍സെസ്‌കോ ടര്‍ടിയ പറയുന്നു.

100 രൂപ ഉണ്ടെങ്കിൽ ഇറ്റലിയിൽ ഒരു വീട് സ്വാന്തമാക്കാം


രണ്ട് കോഫിക്ക് മുടക്കുന്ന കാശുണ്ടെങ്കില്‍ ഒരു വീട് വാങ്ങാം. അതിശയിക്കേണ്ട, ഇറ്റലിയിലെ ബിസാക്കിയ നഗരത്തിലാണ് ഈ വീട്. പ്രകൃതി സൗന്ദര്യത്താല്‍ മനോഹരമായ കംപാനിയ മേഖലയിലാണ് ബിസാക്ക സ്ഥിതി ചെയ്യുന്നത്. ഇവിടെ നഗര ഭരണകൂടം ഒരു വീടിന് വിലയിട്ടിരിക്കുന്നത് ഒരു യൂറോ ആണ്. അതായത് 80 രൂപയോളം.
ഒരു യൂറോയ്ക്ക് വീട് നല്‍കുന്നതിനും ഒരു കാരണമുണ്ട്. ഇവിടെ ഒരു സ്ട്രീറ്റില്‍മാത്രം ഒഴിഞ്ഞുകിടക്കുന്നത് 90 വീടുകളാണ്.അതുപോലെ ഒരുപാട് സ്ട്രീറ്റുകള്‍. ഇവയില്‍ ഏറെയും കാലപ്പഴക്കം കൊണ്ട് ദ്രവിച്ച നിലയിലുമാണ്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ തേടി ഇവിടെയുള്ള ജനങ്ങള്‍ മറ്റു പട്ടണങ്ങളിലേക്ക് കുടിയേറിയതോടെയാണ് തെരുവോരങ്ങളിലെ ചേരികള്‍ പോലെയുള്ള ഈ വീടുകള്‍ അനാഥമായത്.

വീടുകള്‍ ഒഴിഞ്ഞുപോകുന്ന പ്രവണത വര്‍ധിച്ചതോടെ നഗരത്തിലെ ജനസംഖ്യയും ക്രമാതീതമായി കുറഞ്ഞു. ഒരുകാലത്ത് ഇവിടെ സ്ഥിരമായി ഭൂകമ്ബങ്ങളും അനുഭവപ്പെട്ടിരുന്നു. 1980കളലാണ് അവസാനമായി ഭൂകമ്ബം ഉണ്ടായത്. ഇതും വീടുവിട്ട് പോകാന്‍ പ്രദേശവാസികളെ പ്രേരിപ്പിച്ചു.തെരുവിനോട് ചേര്‍ന്ന് ചേരികള്‍ പോലെ അടുങ്ങിയിരിക്കുന്ന വീടുകള്‍ ആയതിനാല്‍ ഒരാള്‍ ഒറ്റയ്ക്കു വന്ന് താമസിക്കുന്നതിനോട് അധികൃതര്‍ക്ക് താല്‍പര്യമില്ല. കുടുംബവുമായോ കൂട്ടുകാര്‍ക്കൊപ്പമോ ബന്ധുക്കളെ കൂട്ടിയോ എത്തി കുറച്ചുവീടുകള്‍ ഒരുമിച്ച്‌ എടുക്കാനാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. പരസ്പരം അറിയാവുന്നവര്‍ ഒരുമിച്ച്‌ താമസിക്കുന്നത് സുരക്ഷിതത്വവും നല്‍കും.
വീടു വാങ്ങൂന്നതിന് ഉടമകളെ തേടി അലയേണ്ടതില്ല. വീടുകള്‍ ഇതിനകം തന്നെ അധികൃതര്‍ ഏറ്റെടുത്തു കഴിഞ്ഞു. ബിസാക്കിയ നഗരസഭയില്‍ നിന്നു തന്നെ വീടുകള്‍ വാങ്ങാം. വീട് വാങ്ങുന്നവര്‍ തന്നെ അത് അറ്റകുറ്റപ്പണി ചെയ്ത് എടുക്കണമെന്ന ഏക നിബന്ധന മാത്രമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും ബിസാക്കിയ മേയര്‍ ഫ്രാന്‍സെസ്‌കോ ടര്‍ടിയ പറയുന്നു.

വീടു വാങ്ങൂന്നതിന് ഉടമകളെ തേടി അലയേണ്ടതില്ല. വീടുകള്‍ ഇതിനകം തന്നെ അധികൃതര്‍ ഏറ്റെടുത്തു കഴിഞ്ഞു. ബിസാക്കിയ നഗരസഭയില്‍ നിന്നു തന്നെ വീടുകള്‍ വാങ്ങാം. വീട് വാങ്ങുന്നവര്‍ തന്നെ അത് അറ്റകുറ്റപ്പണി ചെയ്ത് എടുക്കണമെന്ന ഏക നിബന്ധന മാത്രമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും ബിസാക്കിയ മേയര്‍ ഫ്രാന്‍സെസ്‌കോ ടര്‍ടിയ പറയുന്നു.

മെഡിറ്ററേനിയന്‍ ദ്വീപായ സാംബുകയില്‍ നിന്നും 2019ല്‍ സമാനമായ ഓഫര്‍ വന്നിരുന്നു. ഇവിടെ ഒരു ഡോളറിന് വില്‍ക്കാന്‍ തയ്യാറായി നിരവധി വീടുകളാണുള്ളത്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ തേടി നാട്ടുകാര്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയതോടെ വിജനമായ ബീച്ചിലേക്ക് ഭരണകൂടം ആളുകളെ ക്ഷണിച്ചിരുന്നു.


വീടുകള്‍ ഒഴിഞ്ഞുപോകുന്ന പ്രവണത വര്‍ധിച്ചതോടെ നഗരത്തിലെ ജനസംഖ്യയും ക്രമാതീതമായി കുറഞ്ഞു. ഒരുകാലത്ത് ഇവിടെ സ്ഥിരമായി ഭൂകമ്ബങ്ങളും അനുഭവപ്പെട്ടിരുന്നു. 1980കളലാണ് അവസാനമായി ഭൂകമ്ബം ഉണ്ടായത്. ഇതും വീടുവിട്ട് പോകാന്‍ പ്രദേശവാസികളെ പ്രേരിപ്പിച്ചു.

തെരുവിനോട് ചേര്‍ന്ന് ചേരികള്‍ പോലെ അടുങ്ങിയിരിക്കുന്ന വീടുകള്‍ ആയതിനാല്‍ ഒരാള്‍ ഒറ്റയ്ക്കു വന്ന് താമസിക്കുന്നതിനോട് അധികൃതര്‍ക്ക് താല്‍പര്യമില്ല. കുടുംബവുമായോ കൂട്ടുകാര്‍ക്കൊപ്പമോ ബന്ധുക്കളെ കൂട്ടിയോ എത്തി കുറച്ചുവീടുകള്‍ ഒരുമിച്ച്‌ എടുക്കാനാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. പരസ്പരം അറിയാവുന്നവര്‍ ഒരുമിച്ച്‌ താമസിക്കുന്നത് സുരക്ഷിതത്വവും നല്‍കും.

വീടുകള്‍ ഒഴിഞ്ഞുപോകുന്ന പ്രവണത വര്‍ധിച്ചതോടെ നഗരത്തിലെ ജനസംഖ്യയും ക്രമാതീതമായി കുറഞ്ഞു. ഒരുകാലത്ത് ഇവിടെ സ്ഥിരമായി ഭൂകമ്ബങ്ങളും അനുഭവപ്പെട്ടിരുന്നു. 1980കളലാണ് അവസാനമായി ഭൂകമ്ബം ഉണ്ടായത്. ഇതും വീടുവിട്ട് പോകാന്‍ പ്രദേശവാസികളെ പ്രേരിപ്പിച്ചു.

തെരുവിനോട് ചേര്‍ന്ന് ചേരികള്‍ പോലെ അടുങ്ങിയിരിക്കുന്ന വീടുകള്‍ ആയതിനാല്‍ ഒരാള്‍ ഒറ്റയ്ക്കു വന്ന് താമസിക്കുന്നതിനോട് അധികൃതര്‍ക്ക് താല്‍പര്യമില്ല. കുടുംബവുമായോ കൂട്ടുകാര്‍ക്കൊപ്പമോ ബന്ധുക്കളെ കൂട്ടിയോ എത്തി കുറച്ചുവീടുകള്‍ ഒരുമിച്ച്‌ എടുക്കാനാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. പരസ്പരം അറിയാവുന്നവര്‍ ഒരുമിച്ച്‌ താമസിക്കുന്നത് സുരക്ഷിതത്വവും നല്‍കും.



Wednesday, October 16, 2019

വികസന കുതിപ്പിൽ കേരളം; യാഥാർഥ്യമാകാനൊരുങ്ങി വാട്ടര്‍ മെട്രോയും.


കൊച്ചി മെട്രോ റെയിൽ യാഥാർഥ്യമാകുന്നതിനു പിന്നാലെ വാട്ടർ മെട്രോയും യാഥാർഥ്യമാകുന്നു. പദ്ധതിക്ക് പാരിസ്ഥിതിക തീരദേശ പരിപാലന നിയമ അനുമതി ലഭിച്ചു.78 കിലോമീറ്ററിലായി 747 കോടി രൂപയുടെ പദ്ധതിയാണ് വാട്ടര്‍ മെട്രോ. 15 ജലപാതകളിൽ 38 സ്റ്റേഷനുകൾ ഉള്ള പദ്ധതി യാഥാർഥ്യമാവുന്നതോടെ കൊച്ചിയുടെ ഉപനഗരപ്രദേശമാകെ ബന്ധിപ്പിക്കപ്പെടും.
കെഎംആർഎൽ ആണ് ജലമെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ബോട്ടുകൾ കൊച്ചിൻ ഷിപ്പ് യർഡ് ആണ് നിർമിക്കുന്നത്. അതുകൊണ്ട് തന്നെ തന്നെ പൂർണ്ണമായും കൊച്ചിയുടെ സ്വന്തം സ്വപ്ന പദ്ധതിയാണിത്.വളരുന്ന കൊച്ചിയുടെ ഗതാഗത സംവിധാനങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദവും ജനസൗഹാര്‍ദവും ആധുനികവുമാക്കുന്നതിന്‍റെ ഭാഗമായി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റെം സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. സൈക്കിൾ മുതൽ വിമാനം വരെ കൊച്ചിയുടെ പൊതുഗതാഗതത്തിന്‍റെ ഭാഗമാകുന്ന വിപുലമായ പദ്ധതിയാണ് ഇത്.ഊര്‍ജ സംരക്ഷണത്തിനും സുരക്ഷയ്‌ക്കും പ്രാധാന്യം നല്‍കുന്ന പരിസ്ഥിതി സൗഹൃദ ബോട്ടുകളാണ്‌ വാട്ടര്‍ മെട്രോ സര്‍വീസിന്‌ വിഭാവനം ചെയ്‌തിരിക്കുന്നത്‌. ബോട്ടുകള്‍ നിര്‍മിക്കാന്‍ കൊച്ചി കപ്പല്‍ശാലയ്‌ക്ക്‌ ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞു. 78 കിലോമീറ്ററാണ്‌ ആകെ ദൈര്‍ഘ്യം. 15 വ്യത്യസ്‌ത പാതകളിലായി 38 സ്‌റ്റേഷനുകളുണ്ട്‌. 747.28 കോടി രൂപയാണ്‌ അനുവദിച്ചിരിക്കുന്നത്‌.

ഡിസംബര്‍ ഒന്നു മുതല്‍ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലും ഫാസ്ടാഗ് സംവിധാനം നിലവില്‍ വരും.


ഡല്‍ഹി: മുന്‍ തീരുമാനം അനുസരിച്ച്‌ ഡിസംബര്‍ ഒന്നുമുതല്‍ രാജ്യത്തെ എല്ലാ ടോള്‍പ്ലാസകളിലും ടോള്‍ പിരിവ് ഫാസ്ടാഗ് സംവിധാനം വഴിയാകും. എല്ലാ ടോള്‍ പ്ലാസകളിലും ഫാസ്ടാഗ് സെന്‍സറുകള്‍ സ്ഥാപിക്കണമെന്ന് ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി.
ഏറെ നേരം കാത്തിരുന്ന് ടോൾ പ്ലാസകളിൽ പണം അടയ്ക്കാനുള്ള നീണ്ട നിര ഒഴിവാക്കി ഡിജിറ്റൽ പണ ഇടപാട് വഴി ടോൾ അടയ്ക്കുന്ന സംവിധാനമാണ് ഫാസാഗ് . ഒരു പ്രീപെയ്ഡ് അക്കൗണ്ട് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനം വഴി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവർത്തനം . ഇതുവഴി ടോൾ പ്ലാസകളിൽ വാഹനം നിർത്താതെ തന്നെ പണം അടച്ച് കടന്നുപോകാനാകും . ആവശ്യത്തിനുള്ള തുക നേരത്തെ റീചാർജ് ചെയ്ത് വയ്ക്കണം . 100 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഫാസാഗിൽ റീചാർജ് ചെയ്യാം .



Thursday, October 3, 2019

അയര്‍ലന്‍ഡിലെ ഒകോണല്‍ സ്ട്രീറ്റിലെ ഗാന്ധി

അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ഡബ്‌ളിനില്‍, ലിഫി നദീതീരത്തുള്ള ഏറ്റവും പ്രധാനപ്പെട്ട തെരുവാണ് ഒകോണല്‍ സ്ട്രീറ്റ്. അഞ്ഞൂറോളം മീറ്റര്‍ നീളമുള്ള ഈ പുരാതന തെരുവിന്റെ ഒരറ്റത്ത് മദ്ധ്യത്തില്‍ ഒകോണല്‍ ബ്രിഡ്ജിന് അഭിമുഖമായി നിലകൊള്ളുന്ന ഒരു പൂര്‍ണകായ പ്രതിമയുണ്ട്. സ്വാതന്ത്ര്യസമര പോരാളിയായ ഡാനിയേല്‍ ഒകോണലിന്റെ പ്രതിമയാണത്.
തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ കൗണ്ടിക്കെറിയില്‍ ഡാനിയേല്‍ ഒകോണലിനോടുള്ള ആദരപൂര്‍വ്വം ഒരു ദേവാലയമുണ്ട്. ഡാനിയേല്‍ ഒകോണല്‍ മെമ്മോറിയല്‍ ചര്‍ച്ച്‌ എന്നറിയപ്പെടുന്ന ഈ മോമന്‍ കത്തോലിക്കാപള്ളി 1902-ല്‍ നിര്‍മിച്ചത് അന്നത്തെ പോപ്പ് ലിയോ പതിമൂന്നാമന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ്.വിശുദ്ധരുടെയോ സഭാശുശ്രഷകരുടെയോ പുരോഹിതരുടെയോ നാമധേയത്തിലല്ലാതെ ഒരു വ്യക്തിയുടെ പേരില്‍ ദേവാലയമറിയപ്പെടുന്നത് അയര്‍ലന്‍ഡിലെന്നല്ല ലോകത്തില്‍ത്തന്നെ അപൂര്‍വമാണ്.

ഈ ദേവാലയങ്കണത്തിലാണ് മോണ്‍. ഹ്യൂ ഓഫ്‌ളഹര്‍ട്ടി എന്ന കത്തോലിക്കാ പുരോഹിതനെ അടക്കം ചെയ്തിട്ടുള്ളത്. നാസി ഭീകരതയില്‍നിന്ന് അയ്യായിരത്തോളം ജൂതരടക്കമുള്ള മനുഷ്യരെ രക്ഷിക്കുകയും അതിന് നേതൃത്വം നല്‍കിയ ഹെര്‍ബര്‍ട്ട് കാപ്ളര്‍ എന്ന നാസി ഓഫീസറോട് നിരുപാധികം ക്ഷമിക്കുകയും ചെയ്ത വലിയ മനുഷ്യനായിരുന്നു ഹ്യൂ ഓഫ്‌ളഹര്‍ട്ടി. അഹിംസയും മനുഷ്യസ്‌നേഹവും ജീവിതമുദ്രയാക്കിയ ഡാനിയേല്‍ ഒകോണയലിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം തന്നെ മോണ്‍. ഹ്യൂ ഓഫ്‌ളഹര്‍ട്ടിക്ക് നിത്യവിശ്രമമൊരുക്കിയത് ചരിത്രനിയോഗം.

അയര്‍ലന്‍ഡിന്റെ സ്വാതന്ത്ര്യസമരനായകനാണ് ഡാനിയേല്‍ ഒകോണല്‍. നൂറ്റാണ്ടുകളായുള്ള ബ്രിട്ടീഷ് അധീശത്വത്തില്‍ നിന്ന് ഐറിഷ് ജനതയെ മോചിപ്പിക്കാന്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സധൈര്യം പോരാടിയ ചരിത്രപുരുഷനായിരുന്നു അദ്ദേഹം. കൗണ്ടിക്കെറിയിലെ കര്‍ഹാന്‍ എന്ന ഗ്രാമത്തില്‍ ഒരു ധനിക കത്തോലിക്കാ കുടുംബത്തിലായിരുന്നു. ജനനം. ഐറിഷ് ഭാഷയും ഇംഗ്‌ളീഷും ഒരുപോലെ അനായാസം കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യമുള്ളയാളായിരുന്നു ഒകോണല്‍.

രക്തരൂഷിതമായിരുന്ന ഫ്രഞ്ച് വിപ്‌ളവവും ഐറിഷ് റിബലിയോണ്‍ പോരാട്ടങ്ങളിലെ കൂട്ടക്കുരുതികളും ഡാനിയേല്‍ ഒകോണലിനെ അസ്വസ്ഥനാക്കിയിരുന്നു. ഒരിക്കല്‍പ്പോലും രക്തം ചിന്തിയുള്ള സായുധപോരാട്ടങ്ങളെ അദ്ദേഹം പിന്തുണച്ചിരുന്നില്ല. അഹിംസാ സിദ്ധാന്തത്തിലൂടെയും നിസ്സഹകരണ പ്രസ്ഥാനങ്ങളിലൂടെയും ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരേ അദ്ദേഹം പ്രക്ഷോഭങ്ങള്‍ നയിച്ചു. ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്ത ടാവ്റ ഹില്‍ പ്രകടനത്തിന് ശേഷം ഒകോണല്‍ ആഹ്വാനം ചെയ്ത ക്ലോന്റടാര്‍ഫ് സമ്മേളനം ബ്രിട്ടീഷുകാര്‍ നിരോധിച്ചു.

ഏറെ താമസിയാതെ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സിലേക്ക് ചരിത്രത്തിലാദ്യമായി ഐറിഷ് കാരനായ ഡാനിയേല്‍ ഒകോണല്‍ തിരഞ്ഞെടുക്കപ്പെട്ടു. അടിമവ്യാപാരത്തെയും വര്‍ണവിവേചനത്തെയും ഒകോണല്‍ ശക്തമായി എതിര്‍ത്തിരുന്നു. ദരിദ്രരായ കര്‍ഷകത്തൊഴിലാളികള്‍ക്കായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ധീരമായി ശബ്ദമുയര്‍ത്തി. അമേരിക്കയില്‍ അന്ന് നിലവിലുണ്ടായിരുന്ന അടിമക്കച്ചവടവും വര്‍ണവെറിയും കൊണ്ട് മാത്രമാണ് ഡാനിയേല്‍ ഒകോണല്‍ ആ നാട് സന്ദര്‍ശിക്കാതിരുന്നത്. അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ഹസ്തദാനം കൊടുക്കാന്‍ പോലും അദ്ദേഹം മടിച്ചിരുന്നു.

കറുത്തവര്‍ഗക്കാരനായ എഴുത്തുകാരനും ആക്ടിവിസ്റ്റുമായിരുന്ന ഫ്രെഡറിക് ഡഗ്‌ളസിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒകോണല്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പത്തൊമ്ബതാം നൂറ്റാണ്ട് കണ്ട ഏറ്റവും പണ്ഡിതനും ധീരനും മനുഷ്യസ്‌നേഹിയുമായിരുന്നു ഡാനിയേല്‍ ഒകോണല്‍. മഹാത്മാഗാന്ധിയെപ്പോലെ ഒകോണല്‍, അഹിംസയിലും സമാധാനത്തിലും വിശ്വസിച്ചു. ദരിദ്രര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമായി ജീവിതം ഉഴിഞ്ഞുവച്ചു.

തന്റെ 71-ാം വയസ്സില്‍ ഡാനിയേല്‍ ഒകോണല്‍ യാത്രയായി. അദ്ദേഹത്തിന്റെ ചിന്തകളും പ്രവര്‍ത്തന ശൈലിയും ആധുനിക അയര്‍ലന്‍ഡിന്റെ സമസ്ത മേഖലകളിലിന്നും പ്രസക്തമാണ്; ഇന്ത്യയില്‍ ഗാന്ധിസമെന്നപോലെ.


വിയറ്റ്നാമിലെ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന നിറം മാറുന്ന ഗ്രാമം

ഓരോ കാലങ്ങളിലും വ്യത്യസ്ത നിറങ്ങള്‍ അണിഞ്ഞ് സാപ്പ എന്ന വിയറ്റനാം ഗ്രാമം സഞ്ചാരികള്‍ക്കായി ഒരുക്കിവച്ചിരിക്കുന്നത് പ്രകൃതി ഭംഗിയുടെ കണ്ണ് കുളിര്‍പ്പിക്കുന്ന മനോഹര കാഴ്ചകളാണ്. പര്‍വതങ്ങള്‍ക്ക് ചുറ്റുമുള്ള ചെറിയ പ്രാദേശിക ഗ്രാമങ്ങളുടെ ഒരു ശേഖരമാണ്. വിയറ്റ്നാമിലെ നഗരങ്ങളില്‍ നിന്നു വേറിട്ട് സ്ഥിതി ചെയ്യുന്ന ഗ്രാമീണതയുടെ പ്രൗഡ ലോകമാണ് സാപ്പ.

വിയറ്റ്നാമിന്റെ നെല്ലറ എന്നാണ് സാപ്പ അറിയപ്പെടുന്നത്.എന്നാല്‍ നെല്ലുമാത്രമല്ല ഇവിടെ വിളയുന്നത്. സാപ്പയുടെ സൗന്ദര്യം മുഴുവന്‍ പൂത്തുലയുന്നത് സെപ്റ്റംബര്‍- ഒക്ടോബര്‍ കാലത്താണ്. 'ടെറസ്' കൃഷിയുടെ പേരില്‍ പ്രസിദ്ധമാണ് ഈ ഗ്രാമം. ടെറസ് എന്നുപറഞ്ഞാല്‍ വീടിന്റെയല്ല. മലകളുടെയും കുന്നുകളുടെയും ഒക്കെയാണ്. തട്ടുതട്ടായി വളരെ അടുക്കും ചിട്ടയോടും കൂടി നെല്ലുവിളഞ്ഞുനില്‍ക്കുന്നത്, അതും കുറച്ചൊന്നുമല്ല, മലകളും കുന്നുകളും നിറയെ കാണണമെങ്കില്‍ സാപ്പ വരെ പോയെ പറ്റൂ.
രാജ്യത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഫാന്‍ സി പാന്‍ ഉള്‍പ്പെടുന്ന ഹോംഗ് ലീന്‍ സോണ്‍ പര്‍വതനിരകള്‍ ഇവിടെ കാണാം. എല്ലാ വര്‍ഷവും ഓഗസ്റ്റ് - ഒക്ടോബര്‍ മാസങ്ങളില്‍ സാപ്പയിലേക്കുള്ള യാത്രയില്‍, പ്രകൃതിദൃശ്യങ്ങളുടെ പല മാറ്റങ്ങളോടെ ഈ പ്രവിശ്യ അസാധാരണമാംവിധം മനോഹരമാകുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

 പല ഘട്ടങ്ങളിലും സാപ്പ സന്ദര്‍ശകരെ ആശ്ചര്യപ്പെടുത്തുന്നു. സീസണിന്റെ തുടക്കത്തില്‍, മുഴുവന്‍ സാപ്പ പച്ചയും മഞ്ഞയും നിറങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നുവെങ്കില്‍, സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്ത് ആദിപത്യം സ്ഥാപിക്കുന്ന മഞ്ഞനിറത്തിലെ വിളഞ്ഞ നെല്ലുകള്‍ പ്രദേശത്തെ മുഴുവന്‍ മഞ്ഞ പരവതാനികളാക്കുകയും ചെയ്യുന്നു.



കാടു കയറാനും ട്രക്കിംഗ് നടത്താനുമൊക്കെ ഏറെ ഇഷ്ടപ്പെടുന്നവർക്ക് സ്വര്‍ഗതുല്യമായ ഭൂമി

ആപ്പിള്‍ തോട്ടങ്ങളും ആപ്രിക്കോട്ട്- വാള്‍നട്ട് മരങ്ങളും നിറഞ്ഞ സ്വര്‍ഗതുല്യമായ ഭൂമി ഹിമാചല്‍പ്രദേശിലെ സാംഗ്ല. കിന്നൗര്‍ ജില്ലയില്‍ ബാസ്പ താഴ്വരയിലായി സ്ഥിതി ചെയ്യുന്ന സാംഗ്ല ആപ്പിള്‍ തോട്ടങ്ങളും ആപ്രിക്കോട്ട്- വാള്‍നട്ട് മരങ്ങളും നിറഞ്ഞ് നില്‍ക്കുന്ന സ്വര്‍ഗതുല്യമായ ഇടമാണ്. 

1989 വരെ ഈ പ്രദേശം സന്ദര്‍ശിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നുമുള്ള പ്രത്യേക അനുമതി ആവശ്യമായിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണിത് എന്നതായിരുന്നു കാരണം. പിന്നീട് ടൂറിസം വികസനത്തിന്റെ ഭാഗമായി ആ നിയമം എടുത്തു മാറ്റി. ചിത്കുല്‍, കര്‍ച്ചം, ബട്‌സേരി തുടങ്ങിയ സ്ഥലങ്ങള്‍ ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.
വിമാനമാര്‍ഗ്ഗം വരുന്നവര്‍ക്ക് 223 km അകലെയുള്ള ഷിംല എയര്‍പോര്‍ട്ടിലോ 244 km അകലെയുള്ള ഭുന്തര്‍ എയര്‍പോര്‍ട്ടിലോ വന്നിറങ്ങാം. ഇവ താരതമ്യേന ചെറിയ എയര്‍പോര്‍ട്ടുകള്‍ ആയതിനാല്‍ ഇവിടെ നിന്നുള്ള ഗതാഗത സൗകര്യങ്ങള്‍ അത്ര മികച്ചതായിരിക്കും എന്ന് ഉറപ്പു പറയാനാവില്ലെന്ന് മാത്രം.ഷിംല റെയില്‍വേ സ്റ്റേഷനാണ് സാംഗ്ലയ്ക്ക് ഏറ്റവും അടുത്തുള്ളത്. ഇത് എല്ലാ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും ഇങ്ങോട്ടേക്ക് ട്രെയിനുകള്‍ പുറപ്പെടുന്നുണ്ട്. ഇവിടെ നിന്നും സാംഗ്ലയിലേക്ക് ബസ് സര്‍വീസ് ലഭ്യമാണ്.

വി

Friday, September 27, 2019

രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം ഉത്തര്‍പ്രദേശില്‍ ,ചിലവ് 15,754 കോടി


രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം ഉത്തര്‍പ്രദേശില്‍ ഒരുങ്ങുന്നു. ഗ്രേറ്റര്‍ നോയിഡയിലെ ജേവറിലാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്. 5000 ഹെക്ടറില്‍ വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളത്തിന്റെ ആകെ ചിലവ് 15,754 കോടിയാണ്. യമുനാ എക്‌സ്പ്രസ്‌വേ ഇന്‍ഡസ്ട്രിയല്‍ അതോറിറ്റിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

1,334 ഹെക്ടര്‍ വിസ്തൃതിയില്‍ വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം നിര്‍മ്മിക്കും. 2020 ല്‍ ആരംഭിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം 2023 ഓടെ പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ക്ക് പുറമെ ചരക്ക് ഗതാഗതവും ഇവിടെ നിന്നുണ്ടാവും പൊതുജന സ്വകാര്യ പങ്കാളിത്തത്തോടെയാണ് വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്.

ആറ് മുതല്‍ 8 വരെ റണ്‍വേകള്‍ ജേവര്‍ വിമാനത്താവളത്തില്‍ ഉണ്ടാകും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു വിമാനത്താവളത്തിന് ആറ് മുതല്‍ എട്ട് വരെ റണ്‍വേ നിര്‍മ്മിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ  ഉത്തര്‍പ്രദേശില്‍ ഒരുങ്ങുന്നു. ഗ്രേറ്റര്‍ നോയിഡയിലെ ജേവറിലാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്. 5000 ഹെക്ടറില്‍ വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളത്തിന്റെ ആകെ ചിലവ് 15,754 കോടിയാണ്. യമുനാ എക്‌സ്പ്രസ്‌വേ ഇന്‍ഡസ്ട്രിയല്‍ അതോറിറ്റിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

1,334 ഹെക്ടര്‍ വിസ്തൃതിയില്‍ വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം നിര്‍മ്മിക്കും. 2020 ല്‍ ആരംഭിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം 2023 ഓടെ പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ന​വ​രാ​ത്രി ഉ​ത്സ​വം തീ​രു​ന്ന​തോ​ടെ മൂ​ന്നു​മാ​സം നീ​ളു​ന്ന ഉ​ത്സ​വ​ങ്ങ​ളു​ടെ പ​ര​ന്പ​ര​യ്ക്കു തു​ട​ക്ക​മാ​കും.
അ​ല്പ​ശി ഉ​ത്സ​വം, മാ​ര്‍​ക​ഴി ക​ള​ഭം, ആ​റു​വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ ന​ട​ക്കു​ന്ന മു​റ​ജ​പം, സ്വ​ര്‍​ഗ​വാ​തി​ല്‍ ഏ​കാ​ദ​ശി, മ​ക​ര​ശീ​വേ​ലി​ക്ക് മു​ന്പു​ള്ള ല​ക്ഷ​ദീ​പം തു​ട​ങ്ങി മൂ​ന്നു​മാ​സ​ത്തോ​ളം ക്ഷേ​ത്രം ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ല്‍ മു​ഴു​കും.
മു​റ​ജ​പ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ന് ക്ഷേ​ത്ര​ഗോ​പു​ര​വും പ​ത്മ​തീ​ര്‍​ഥ​ക്ക​ര​യും ദീ​പ​പ്ര​ഭ​യി​ലാ​കും. ഒ​ക്ടോ​ബ​ര്‍ 26 നാ​ണ് അ​ല്പ​ശി ഉ​ത്സ​വ​ത്തി​ന്‍റെ കൊ​ടി​യേ​റ്റ്.ന​വം​ബ​ര്‍ 21 ന് ​മു​റ​ജ​പം ആ​രം​ഭി​ക്കും. എ​ട്ടു ദി​വ​സം വീ​ത​മു​ള്ള ഏ​ഴു വേ​ദ​ജ​പ​ങ്ങ​ള്‍ ചേ​ര്‍​ന്ന​താ​ണ് ഒ​രു മു​റ​ജ​പം. 56 ദി​വ​സ​ത്തെ മു​റ​ജ​പ​ത്തി​ന് ശേ​ഷം 2020 ജ​നു​വ​രി 15 ന് ​ന​ട​ക്കു​ന്ന ല​ക്ഷ​ദീ​പ​ത്തോ​ടെ ഉ​ത്സ​വ​ങ്ങ​ളു​ടെ പ​ര​ന്പ​ര അ​വ​സാ​നി​ക്കും.
ഒ​ക്ടോ​ബ​ര്‍ 20ന് ​ഉ​ത്സ​വ​ത്തി​നു​ള്ള മു​ള​യി​ടാ​ന്‍ മ​ണ്ണു​നീ​ര്‍​കോ​ര​ല്‍. 25ന് ​ബ്ര​ഹ്മ​ക​ല​ശം. 26ന് ​കൊ​ടി​യേ​റ്റ്. ന​വം​ബ​ര്‍ ര​ണ്ടി​ന് രാ​ത്രി എ​ട്ടി​ന് വ​ലി​യ​കാ​ണി​ക്ക. മൂ​ന്നി​ന് രാ​ത്രി പ​ള്ളി​വേ​ട്ട.
നാ​ലി​ന് വൈ​കു​ന്നേ​രം ആ​റാ​ട്ട്. അ​ഞ്ചി​ന് ആ​റാ​ട്ടു​ക​ല​ശ​ത്തോ​ടു കൂ​ടി അ​ല്പ​ശി ഉ​ത്സ​വം സ​മാ​പി​ക്കും. വേ​ദ​പ​ണ്ഡി​ത​ന്മാ​രാ​ണ് മു​റ​ജ​പ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ദി​വ​സ​വും രാ​വി​ലെ 6.30 മു​ത​ല്‍ എ​ട്ടു വ​രെ ഋ​ക് യ​ജു​ര്‍ സാ​മ​വേ​ദ​ങ്ങ​ള്‍ ജ​പി​ക്കും. വേ​ദ​പ​ണ്ഡി​ത​രെ​ല്ലാം ക്ഷേ​ത്ര​ത​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്മ​തീ​ര്‍​ഥ​ത്തി​ലാ​ണ് ജ​ല​ജ​പം ന​ട​ത്തു​ന്ന​ത്.
2014ലാ​യി​രു​ന്നു ക​ഴി​ഞ്ഞ മു​റ​ജ​പം. ഇ​ക്കു​റി ന​വം​ബ​ര്‍ 21ന് ​ഒ​ന്നാം​മു​റ​ജ​പം തു​ട​ങ്ങും. രാ​ത്രി സിം​ഹാ​സ​ന വാ​ഹ​ന​ത്തി​ല്‍ പൊ​ന്നും​ശീ​വേ​ലി. 28ന് ​ആ​ദ്യ​മു​റ അ​വ​സാ​നി​ക്കും.
29ന് ​തു​ട​ങ്ങു​ന്ന ര​ണ്ടാം മു​റ​ജ​പം ഡി​സം​ബ​ര്‍ ആ​റി​നും, ഏ​ഴി​ന് തു​ട​ങ്ങു​ന്ന മൂ​ന്നാം​മു​റ​ജ​പം 14നും 15​ന് തു​ട​ങ്ങു​ന്ന നാ​ലാം മു​റ​ജ​പം 22നും, 23​ന് തു​ട​ങ്ങു​ന്ന അ​ഞ്ചാം മു​റ​ജ​പം 30നും ​അ​വ​സാ​നി​ക്കും. ഡി​സം​ബ​ര്‍ 31ന് ​തു​ട​ങ്ങു​ന്ന ആ​റാം മു​റ​ജ​പം 2020 ജ​നു​വ​രി ഏ​ഴി​ന് സ​മാ​പി​ക്കും. എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന​ത്തെ ഏ​ഴാം മു​റ​ജ​പം 15ന് ​അ​വ​സാ​നി​ക്കും.
ഉ​ത്ത​രാ​യ​ന ആ​രം​ഭ​വും മ​ക​രം ഒ​ന്നും ചേ​ര്‍​ന്ന 15 നാ​ണ് ല​ക്ഷ​ദീ​പം. രാ​ത്രി മ​ക​ര​ശീ​വേ​ലി ഉ​ണ്ടാ​യി​രി​ക്കും.
മു​റ​ജ​പ​ത്തി​ന്‍റെ ഓ​രോ മു​റ​യും അ​വ​സാ​നി​ക്കു​ന്ന ദി​വ​സം രാ​ത്രി ക്ഷേ​ത്ര​ത്തി​ല്‍ വി​വി​ധ വാ​ഹ​ന​ങ്ങ​ളി​ല്‍ പൊ​ന്നും ശീ​വേ​ലി ഉ​ണ്ടാ​യി​രി​ക്കും.
ജ​നു​വ​രി ആ​റി​ന് ക്ഷേ​ത്ര​ത്തി​ല്‍ സ്വ​ര്‍​ഗ​വാ​തി​ല്‍ ഏ​കാ​ദ​ശി ഉ​ത്സ​വം ന​ട​ക്കും. ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന മാ​ര്‍​ക​ഴി ക​ള​ഭം മു​റ​ജ​പം അ​വ​സാ​നി​ക്കു​ന്ന 15 വ​രെ ന​ട​ക്കും.

Friday, September 6, 2019

കമ്പ്യൂട്ടർ വഴി ഇന്റർനെറ്റ് റേഡിയോ കേൾക്കാൻ ഉള്ള സോഫ്റ്റ്‌വെയർ .
ഡൌൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്തു  # TcrLive
എന്ന് സെർച്ച് ചെയ്‌താൽ Windows 7 Software കംപ്യൂട്ടറിലൂടെ റേഡിയോ കേൾക്കാം DOWNLOAD

Thursday, August 29, 2019

Radio Hits



 People who listen to the radio can listen to the songs on the radio on many platforms ... The songs you listen to can be heard on the radio within 15 minutes

 You can request songs that you want to hear again - favorite songs can be heard every day from 1pm to 5pm ...

 Name of the movie + Songs .... From now on you can ask for it below