Friday, April 3, 2020
സ്ത്രീകളുടെ ജന്‍ധന്‍ അക്കൗണ്ടില്‍ വെള്ളിയാഴ്ച മുതല്‍ 500 രൂപ നിക്ഷേപിക്കും
ലോക്ക് ഡൗണ്‍ അവസാനിച്ചാലും നിയന്ത്രണങ്ങള്‍ തുടരും: പ്രധാന മന്ത്രി
ഇന്ത്യയിൽ ലോക്ക് ഡൗൺ നീട്ടില്ല; പ്രധാനമന്ത്രി
ഏപ്രിൽ അഞ്ചിന് രാത്രി 9 മിനിറ്റ് വൈദ്യുതി വിളക്കുകൾ അണച്ച് ചെറു ദീപങ്ങൾ തെളിയിക്കൂ- പ്രധാനമന്ത്രി
Thursday, January 23, 2020
എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ ജില്ല എന്ന റെക്കോര്‍ഡ് തൃശ്ശൂരിന്
എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം എന്ന നേട്ടവും ആദ്യം കൈവരിച്ചതും തൃശൂർ ജില്ലയായിരുന്നു. മികച്ച സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ക്രമീകരിച്ചിട്ടുള്ള ഫ്രണ്ട് ഓഫീസ് സംവിധാനത്തിലൂടെ പൊതുജനസഹായം, സംശയനിവാരണം എന്നിവയ്ക്ക് ഹെൽപ് ഡെസ്‌ക്, ഫ്രണ്ട് ഓഫീസ് കിയോസ്‌ക് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ഇരിപ്പിട സൗകര്യം, ശീതീകരിച്ച മുറികൾ, കുടിവെള്ളം, ടി വി സംവിധാനങ്ങളും ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഐ എസ് ഒ നിലാവരത്തിലെത്തിയത്.
പഴയകാല രേഖകൾ തരം തിരിച്ച് ക്രമപ്പെടുത്തി സൂക്ഷിച്ചിട്ടുള്ള റെക്കോഡ് റൂം എല്ലാ ഗ്രാമപഞ്ചായത്തിലുമുണ്ട്. നിമിഷങ്ങൾക്കുള്ളിൽ ഇതിൽ നിന്ന് ആവശ്യമുള്ള രേഖകൾ കണ്ടെത്താമെന്നതാണ് പ്രത്യേകത. കൂടാതെ എല്ലായിടത്തും വിവിധ സേവനങ്ങൾ കമ്പ്യൂട്ടർവത്ക്കരിച്ചിട്ടുണ്ട്. tax.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ വസ്തുനികുതി അടക്കാനുള്ള സംവിധാനവുമുണ്ട്. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ, ജനന – മരണ വിവാഹ സർട്ടിഫിക്കറ്റുകൾ മുതലായ ഓൺലൈൻ സർട്ടിഫിക്കറ്റുകളും പഞ്ചായത്തുകളിൽ വ്യാപകമാക്കിയിട്ടുണ്ട്.
ഇ-ഗവേണൻസിന്റെ ഭാഗമായി സാമൂഹ്യസുരക്ഷാ പെൻഷൻ, കെട്ടിട നിർമാണ പെർമിറ്റ്, വികസന പദ്ധതികൾ തയ്യാറാക്കൽ, ഭരണസമിതി യോഗങ്ങളുടെ മിനിറ്റ്സ് രേഖപ്പെടുത്തൽ, അക്കൗണ്ട്സ്, ജീവനക്കാര്യം എന്നിവയും കമ്പ്യൂട്ടർവത്ക്കരിച്ചു. പഞ്ചായത്തുകളിൽ നൽകിയ അപേക്ഷകളുടെ സ്ഥിതിവിവരങ്ങൾ ജനങ്ങൾക്കറിയാനായി എസ് എം എസ് സംവിധാനവും പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ എല്ലാ ഗ്രാമപഞ്ചായത്തുകളും ഹരിതചട്ടം പാലിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
പ്ലാസ്റ്റിക് കാരി ബാഗുകൾ കളം വിട്ടു. ഇനി മുതൽ ബയോ പ്ലാസ്‌റ്റോ ബാഗുകൾ
100 രൂപ ഉണ്ടെങ്കിൽ ഇറ്റലിയിൽ ഒരു വീട് സ്വാന്തമാക്കാം
100 രൂപ ഉണ്ടെങ്കിൽ ഇറ്റലിയിൽ ഒരു വീട് സ്വാന്തമാക്കാം
വീടു വാങ്ങൂന്നതിന് ഉടമകളെ തേടി അലയേണ്ടതില്ല. വീടുകള്‍ ഇതിനകം തന്നെ അധികൃതര്‍ ഏറ്റെടുത്തു കഴിഞ്ഞു. ബിസാക്കിയ നഗരസഭയില്‍ നിന്നു തന്നെ വീടുകള്‍ വാങ്ങാം. വീട് വാങ്ങുന്നവര്‍ തന്നെ അത് അറ്റകുറ്റപ്പണി ചെയ്ത് എടുക്കണമെന്ന ഏക നിബന്ധന മാത്രമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും ബിസാക്കിയ മേയര്‍ ഫ്രാന്‍സെസ്‌കോ ടര്ടിയ പറയുന്നു.
മെഡിറ്ററേനിയന്‍ ദ്വീപായ സാംബുകയില്‍ നിന്നും 2019ല്‍ സമാനമായ ഓഫര്‍ വന്നിരുന്നു. ഇവിടെ ഒരു ഡോളറിന് വില്‍ക്കാന്‍ തയ്യാറായി നിരവധി വീടുകളാണുള്ളത്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ തേടി നാട്ടുകാര്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയതോടെ വിജനമായ ബീച്ചിലേക്ക് ഭരണകൂടം ആളുകളെ ക്ഷണിച്ചിരുന്നു.
വീടുകള്‍ ഒഴിഞ്ഞുപോകുന്ന പ്രവണത വര്‍ധിച്ചതോടെ നഗരത്തിലെ ജനസംഖ്യയും ക്രമാതീതമായി കുറഞ്ഞു. ഒരുകാലത്ത് ഇവിടെ സ്ഥിരമായി ഭൂകമ്ബങ്ങളും അനുഭവപ്പെട്ടിരുന്നു. 1980കളലാണ് അവസാനമായി ഭൂകമ്ബം ഉണ്ടായത്. ഇതും വീടുവിട്ട് പോകാന്‍ പ്രദേശവാസികളെ പ്രേരിപ്പിച്ചു.
തെരുവിനോട് ചേര്‍ന്ന് ചേരികള്‍ പോലെ അടുങ്ങിയിരിക്കുന്ന വീടുകള്‍ ആയതിനാല്‍ ഒരാള്‍ ഒറ്റയ്ക്കു വന്ന് താമസിക്കുന്നതിനോട് അധികൃതര്‍ക്ക് താല്‍പര്യമില്ല. കുടുംബവുമായോ കൂട്ടുകാര്‍ക്കൊപ്പമോ ബന്ധുക്കളെ കൂട്ടിയോ എത്തി കുറച്ചുവീടുകള്‍ ഒരുമിച്ച് എടുക്കാനാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. പരസ്പരം അറിയാവുന്നവര്‍ ഒരുമിച്ച് താമസിക്കുന്നത് സുരക്ഷിതത്വവും നല്‍കും.
വീടുകള്‍ ഒഴിഞ്ഞുപോകുന്ന പ്രവണത വര്‍ധിച്ചതോടെ നഗരത്തിലെ ജനസംഖ്യയും ക്രമാതീതമായി കുറഞ്ഞു. ഒരുകാലത്ത് ഇവിടെ സ്ഥിരമായി ഭൂകമ്ബങ്ങളും അനുഭവപ്പെട്ടിരുന്നു. 1980കളലാണ് അവസാനമായി ഭൂകമ്ബം ഉണ്ടായത്. ഇതും വീടുവിട്ട് പോകാന്‍ പ്രദേശവാസികളെ പ്രേരിപ്പിച്ചു.
തെരുവിനോട് ചേര്‍ന്ന് ചേരികള്‍ പോലെ അടുങ്ങിയിരിക്കുന്ന വീടുകള്‍ ആയതിനാല്‍ ഒരാള്‍ ഒറ്റയ്ക്കു വന്ന് താമസിക്കുന്നതിനോട് അധികൃതര്‍ക്ക് താല്‍പര്യമില്ല. കുടുംബവുമായോ കൂട്ടുകാര്‍ക്കൊപ്പമോ ബന്ധുക്കളെ കൂട്ടിയോ എത്തി കുറച്ചുവീടുകള്‍ ഒരുമിച്ച് എടുക്കാനാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. പരസ്പരം അറിയാവുന്നവര്‍ ഒരുമിച്ച് താമസിക്കുന്നത് സുരക്ഷിതത്വവും നല്‍കും.
Saturday, October 19, 2019
Wednesday, October 16, 2019
വികസന കുതിപ്പിൽ കേരളം; യാഥാർഥ്യമാകാനൊരുങ്ങി വാട്ടര്‍ മെട്രോയും.
ഡിസംബര്‍ ഒന്നു മുതല്‍ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലും ഫാസ്ടാഗ് സംവിധാനം നിലവില്‍ വരും.
Thursday, October 3, 2019
അയര്‍ലന്‍ഡിലെ ഒകോണല്‍ സ്ട്രീറ്റിലെ ഗാന്ധി
ഈ ദേവാലയങ്കണത്തിലാണ് മോണ്‍. ഹ്യൂ ഓഫ്‌ളഹര്‍ട്ടി എന്ന കത്തോലിക്കാ പുരോഹിതനെ അടക്കം ചെയ്തിട്ടുള്ളത്. നാസി ഭീകരതയില്‍നിന്ന് അയ്യായിരത്തോളം ജൂതരടക്കമുള്ള മനുഷ്യരെ രക്ഷിക്കുകയും അതിന് നേതൃത്വം നല്‍കിയ ഹെര്‍ബര്‍ട്ട് കാപ്ളര്‍ എന്ന നാസി ഓഫീസറോട് നിരുപാധികം ക്ഷമിക്കുകയും ചെയ്ത വലിയ മനുഷ്യനായിരുന്നു ഹ്യൂ ഓഫ്‌ളഹര്‍ട്ടി. അഹിംസയും മനുഷ്യസ്‌നേഹവും ജീവിതമുദ്രയാക്കിയ ഡാനിയേല്‍ ഒകോണയലിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം തന്നെ മോണ്‍. ഹ്യൂ ഓഫ്‌ളഹര്‍ട്ടിക്ക് നിത്യവിശ്രമമൊരുക്കിയത് ചരിത്രനിയോഗം.
അയര്‍ലന്‍ഡിന്റെ സ്വാതന്ത്ര്യസമരനായകനാണ് ഡാനിയേല്‍ ഒകോണല്‍. നൂറ്റാണ്ടുകളായുള്ള ബ്രിട്ടീഷ് അധീശത്വത്തില്‍ നിന്ന് ഐറിഷ് ജനതയെ മോചിപ്പിക്കാന്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സധൈര്യം പോരാടിയ ചരിത്രപുരുഷനായിരുന്നു അദ്ദേഹം. കൗണ്ടിക്കെറിയിലെ കര്‍ഹാന്‍ എന്ന ഗ്രാമത്തില്‍ ഒരു ധനിക കത്തോലിക്കാ കുടുംബത്തിലായിരുന്നു. ജനനം. ഐറിഷ് ഭാഷയും ഇംഗ്‌ളീഷും ഒരുപോലെ അനായാസം കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യമുള്ളയാളായിരുന്നു ഒകോണല്‍.
രക്തരൂഷിതമായിരുന്ന ഫ്രഞ്ച് വിപ്‌ളവവും ഐറിഷ് റിബലിയോണ്‍ പോരാട്ടങ്ങളിലെ കൂട്ടക്കുരുതികളും ഡാനിയേല്‍ ഒകോണലിനെ അസ്വസ്ഥനാക്കിയിരുന്നു. ഒരിക്കല്‍പ്പോലും രക്തം ചിന്തിയുള്ള സായുധപോരാട്ടങ്ങളെ അദ്ദേഹം പിന്തുണച്ചിരുന്നില്ല. അഹിംസാ സിദ്ധാന്തത്തിലൂടെയും നിസ്സഹകരണ പ്രസ്ഥാനങ്ങളിലൂടെയും ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരേ അദ്ദേഹം പ്രക്ഷോഭങ്ങള്‍ നയിച്ചു. ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്ത ടാവ്റ ഹില്‍ പ്രകടനത്തിന് ശേഷം ഒകോണല്‍ ആഹ്വാനം ചെയ്ത ക്ലോന്റടാര്‍ഫ് സമ്മേളനം ബ്രിട്ടീഷുകാര്‍ നിരോധിച്ചു.
ഏറെ താമസിയാതെ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സിലേക്ക് ചരിത്രത്തിലാദ്യമായി ഐറിഷ് കാരനായ ഡാനിയേല്‍ ഒകോണല്‍ തിരഞ്ഞെടുക്കപ്പെട്ടു. അടിമവ്യാപാരത്തെയും വര്‍ണവിവേചനത്തെയും ഒകോണല്‍ ശക്തമായി എതിര്‍ത്തിരുന്നു. ദരിദ്രരായ കര്‍ഷകത്തൊഴിലാളികള്‍ക്കായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ധീരമായി ശബ്ദമുയര്‍ത്തി. അമേരിക്കയില്‍ അന്ന് നിലവിലുണ്ടായിരുന്ന അടിമക്കച്ചവടവും വര്‍ണവെറിയും കൊണ്ട് മാത്രമാണ് ഡാനിയേല്‍ ഒകോണല്‍ ആ നാട് സന്ദര്‍ശിക്കാതിരുന്നത്. അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ഹസ്തദാനം കൊടുക്കാന്‍ പോലും അദ്ദേഹം മടിച്ചിരുന്നു.
കറുത്തവര്‍ഗക്കാരനായ എഴുത്തുകാരനും ആക്ടിവിസ്റ്റുമായിരുന്ന ഫ്രെഡറിക് ഡഗ്‌ളസിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒകോണല്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പത്തൊമ്ബതാം നൂറ്റാണ്ട് കണ്ട ഏറ്റവും പണ്ഡിതനും ധീരനും മനുഷ്യസ്‌നേഹിയുമായിരുന്നു ഡാനിയേല്‍ ഒകോണല്‍. മഹാത്മാഗാന്ധിയെപ്പോലെ ഒകോണല്‍, അഹിംസയിലും സമാധാനത്തിലും വിശ്വസിച്ചു. ദരിദ്രര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമായി ജീവിതം ഉഴിഞ്ഞുവച്ചു.
തന്റെ 71-ാം വയസ്സില്‍ ഡാനിയേല്‍ ഒകോണല്‍ യാത്രയായി. അദ്ദേഹത്തിന്റെ ചിന്തകളും പ്രവര്‍ത്തന ശൈലിയും ആധുനിക അയര്‍ലന്‍ഡിന്റെ സമസ്ത മേഖലകളിലിന്നും പ്രസക്തമാണ്; ഇന്ത്യയില്‍ ഗാന്ധിസമെന്നപോലെ.
വിയറ്റ്നാമിലെ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന നിറം മാറുന്ന ഗ്രാമം
ഓരോ കാലങ്ങളിലും വ്യത്യസ്ത നിറങ്ങള്‍ അണിഞ്ഞ് സാപ്പ എന്ന വിയറ്റനാം ഗ്രാമം സഞ്ചാരികള്‍ക്കായി ഒരുക്കിവച്ചിരിക്കുന്നത് പ്രകൃതി ഭംഗിയുടെ കണ്ണ് കുളിര്‍പ്പിക്കുന്ന മനോഹര കാഴ്ചകളാണ്. പര്‍വതങ്ങള്‍ക്ക് ചുറ്റുമുള്ള ചെറിയ പ്രാദേശിക ഗ്രാമങ്ങളുടെ ഒരു ശേഖരമാണ്. വിയറ്റ്നാമിലെ നഗരങ്ങളില്‍ നിന്നു വേറിട്ട് സ്ഥിതി ചെയ്യുന്ന ഗ്രാമീണതയുടെ പ്രൗഡ ലോകമാണ് സാപ്പ.
കാടു കയറാനും ട്രക്കിംഗ് നടത്താനുമൊക്കെ ഏറെ ഇഷ്ടപ്പെടുന്നവർക്ക് സ്വര്‍ഗതുല്യമായ ഭൂമി
ആപ്പിള്‍ തോട്ടങ്ങളും ആപ്രിക്കോട്ട്- വാള്‍നട്ട് മരങ്ങളും നിറഞ്ഞ സ്വര്‍ഗതുല്യമായ ഭൂമി ഹിമാചല്‍പ്രദേശിലെ സാംഗ്ല. കിന്നൗര്‍ ജില്ലയില്‍ ബാസ്പ താഴ്വരയിലായി സ്ഥിതി ചെയ്യുന്ന സാംഗ്ല ആപ്പിള്‍ തോട്ടങ്ങളും ആപ്രിക്കോട്ട്- വാള്‍നട്ട് മരങ്ങളും നിറഞ്ഞ് നില്‍ക്കുന്ന സ്വര്‍ഗതുല്യമായ ഇടമാണ്.
വി
Friday, September 27, 2019
രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം ഉത്തര്‍പ്രദേശില്‍ ,ചിലവ് 15,754 കോടി
രാജ്യത്തെ ഏറ്റവും വലിയ ഉത്തര്‍പ്രദേശില്‍ ഒരുങ്ങുന്നു. ഗ്രേറ്റര്‍ നോയിഡയിലെ ജേവറിലാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്. 5000 ഹെക്ടറില്‍ വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളത്തിന്റെ ആകെ ചിലവ് 15,754 കോടിയാണ്. യമുനാ എക്‌സ്പ്രസ്‌വേ ഇന്‍ഡസ്ട്രിയല്‍ അതോറിറ്റിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
1,334 ഹെക്ടര്‍ വിസ്തൃതിയില്‍ വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം നിര്‍മ്മിക്കും. 2020 ല്‍ ആരംഭിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം 2023 ഓടെ പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Friday, September 13, 2019
Friday, September 6, 2019
ഡൌൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്തു # TcrLive
എന്ന് സെർച്ച് ചെയ്‌താൽ Windows 7 Software കംപ്യൂട്ടറിലൂടെ റേഡിയോ കേൾക്കാം DOWNLOAD
Thursday, August 29, 2019
Radio Hits
People who listen to the radio can listen to the songs on the radio on many platforms ... The songs you listen to can be heard on the radio within 15 minutes
You can request songs that you want to hear again - favorite songs can be heard every day from 1pm to 5pm ...
Name of the movie + Songs .... From now on you can ask for it below
Sunday, August 25, 2019
TcrLIve Program Schedule
- Morning Shows Radio Jockey Time
- ദേവസംഗീതം Rj Nimesh 6.30 AM To 7.30 Am
- പ്രഭാത വാർത്തകൾ Rj Vivek 7.45 (15 Minits)
- Playing Hits Nonstop
- Tea Morning Rj Aadithyan 8.30 Am To 9.30 Am
- Playing Hits Nonstop
- റേഡിയോ ക്ലാസ്സിൿസ് Rj Savitha 10.05 Am To 10.55
- News Time Rj Raadhika, Savitha , Vivek 11.05 Am ,02 ,05 Pm
- Playing Hits Nonstop
- Fresh Hits Rj Deepthi 04 Pm To 4.45
- News Time Rj Radhika 05. Pm
- പ്രിയഗീതം Rj Radhika 05.05 to 6. Pm
- Playing Hits Nonstop
- ഇസൈ നേരം Rj Prasath 07.05 To 8. Pm
- Playing Hits Nonstop
- കുട്ടിയും കോലും Rj Mehbin 08.35 Pm 9.25
- News Time Rj Vivek 09.35 Pm
- Playing Hits Nonstop
- പ്രണയരാഗം Rj Shalini 10 .05Pm 11
- Gulf News Rj Vivek 11.05 Pm































